കണ്ണൂരിനെ പറ്റി അന്‍വറിന് മനസിലായിട്ടില്ല, ഒരു സിപിഎം അനുഭാവിപോലും അന്‍വറിന്റെ കൂടെയില്ല -ഡിവൈഎഫ്‌ഐ

കണ്ണൂരിനെ പറ്റി അന്‍വറിന് മനസിലായിട്ടില്ല, ഒരു സിപിഎം അനുഭാവിപോലും അന്‍വറിന്റെ കൂടെയില്ല -ഡിവൈഎഫ്‌ഐ
Oct 4, 2024 08:27 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)  അന്‍വറിന്റെ കൂടെ കണ്ണൂരിലെ പ്രമുഖനെന്നല്ല, ഒരു സിപിഎം അനുഭാവി പോലുമില്ലെന്ന് ഡിവൈഎഫ്ഐ. അന്‍വറിന് കണ്ണൂരിനെ പറ്റി മനസിലായിട്ടില്ല.

സിപിഎമ്മിനെയും മനസിലായിട്ടില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.കെ.സനോജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ കണ്ടിട്ട് കേരളം മുഴുവന്‍ അന്‍വറിന്റെ കൂടെയാണെന്ന് വിചാരിച്ചു വച്ചിരിക്കുകയാണ്. അന്‍വറിന് സ്ഥലം മാറിപ്പോയി.

കണ്ണൂരിലെ മാത്രമല്ല, കേരളത്തിലെ ഒരു സിപിഎം അനുഭാവി പോലും അന്‍വറിനൊപ്പമില്ലെന്നും സനോജ് പറഞ്ഞു. കണ്ണൂരിലെ പ്ര​ഗത്ഭനായ സിപിഎം നേതാവ് തനിക്ക് പിന്തുണയറിയിക്കാൻ രംഗത്തുണ്ടെന്നായിരുന്നു അൻവറിന്റെ പരാമർശം.

സിപിഎമ്മിന്റെ പല നേതാക്കളും തന്റെ പുതിയ പാർട്ടിക്ക് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയുമായാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയിരിക്കുന്നത്. നിയമസഭയിൽ പ്രതിപക്ഷ പാർട്ടികളോട് ഒപ്പമിരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച അൻവർ‌ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനുമിടയിൽ സ്വതന്ത്രനായി നിൽക്കാനാണ് താൽപര്യമെന്നും പറഞ്ഞിരുന്നു.

Anwar doesn't understand about Kannur, not a single CPM supporter is with Anwar - DYFI

Next TV

Related Stories
കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി ജർമനിയിൽ  മരിച്ചു

Oct 4, 2024 07:45 PM

കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി ജർമനിയിൽ മരിച്ചു

കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി ജർമനിയിൽ ...

Read More >>
കിഴക്കെ ചമ്പാട് അഞ്ചാം വാർഡിൽ ദമ്പതികൾ ഒരുക്കിയ കര നെൽകൃഷിയിൽ നൂറ് മേനി .

Oct 4, 2024 03:50 PM

കിഴക്കെ ചമ്പാട് അഞ്ചാം വാർഡിൽ ദമ്പതികൾ ഒരുക്കിയ കര നെൽകൃഷിയിൽ നൂറ് മേനി .

കിഴക്കെ ചമ്പാട് അഞ്ചാം വാർഡിൽ മഠത്തുങ്കണ്ടി താഴെക്കുനിയിൽ അച്ചൂട്ടി - രോഹിണി ദമ്പതികളാണ് വീട്ടുപറമ്പിൽ രണ്ടിടത്തായി കര...

Read More >>
മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 4, 2024 02:23 PM

മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല

മികച്ച ഫാമിലി പാക്കേജുകൾ: വിനോദത്തിന്ന് ഇനി ചെലവേറില്ല ...

Read More >>
Top Stories