---
title: "എട്ടാം ക്ലാസുകാരിയെ 16 കാരനായ സഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി"
english_title: "Eighth class girl raped by her 16-year-old brother and made her pregnant"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240047/eighth-class-girl-raped-by-her-16-year-old-brother-and-made-her-pregnant"
published_at: "2024-10-04T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ff76396c767_66ff6b6bc734a_rape.jpg"
keywords: []
---

# എട്ടാം ക്ലാസുകാരിയെ 16 കാരനായ സഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി

> **Lead Summary:** ** **13 കാരിയെ സഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി റിപ്പോർട്ട്. 16 വയസുള്ള സഹോദരനാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു.

## Article Content

** **13 കാരിയെ സഹോദരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി റിപ്പോർട്ട്. 16 വയസുള്ള സഹോദരനാണ് തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു.

സൂറത്തിലെ ദിൻഡോലിയിലാണ് സംഭവം . അഞ്ച് മാസം മുമ്പ് മൂന്ന് തവണയായി സഹോദരൻ തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ദുരനുഭവം മാതാപിതാക്കളോട് വെളിപ്പെടുത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ 20 ആഴ്ചയോളം ഗർഭിണിയാണെന്ന് കണ്ടെത്തി. സഹോദരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്റിമേറ്റ് രംഗങ്ങൾ ആൺകുട്ടി പലതവണ കാണുകയും അഞ്ച് മാസം മുമ്പ് സഹോദരിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി രണ്ട് തവണ കുറ്റം ആവർത്തിച്ചുവെന്നും മാതാപിതാക്കളോട് എന്തെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തിയെന്നും ദിൻഡോലി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240047/eighth-class-girl-raped-by-her-16-year-old-brother-and-made-her-pregnant)