അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

അമ്മയോടൊപ്പം ഡാൻസ് ഡ്രസ്സ് എടുക്കാൻ ഇറങ്ങി, സ്‌കൂട്ടറിൽ കെഎസ്ആർടിസി ബസ് ഇടിച്ച്  മൂന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Oct 3, 2024 07:24 PM | By Rajina Sandeep

(www.panoornews.in)  അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന മൂന്നാം ക്ലാസുകാരി കെഎസ്ആർടിസി ബസ് ഇടിച്ചു മരിച്ചു. പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ വിദ്യാർത്ഥിനി ആരാധ്യയാണ് മരിച്ചത്. പെരിയപ്പുറം കൊച്ചു മലയിൽ അരുൺ-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ.

കൂത്താട്ടുകുളം മൂവാറ്റുപുഴ എം സി റോഡിൽ ഉപ്പുകണ്ടം പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. അമ്മ അശ്വതിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്.

ഇളയ കുട്ടിയും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ആരാധ്യ പഠിക്കുന്ന പാമ്പാക്കുട അഡ്വഞ്ചർ സ്കൂളിലെ അധ്യാപികയാണ് അമ്മ അശ്വതി. അച്ഛൻ അരുൺ വിദേശത്താണ്. സ്കൂളിലെ ഡാൻസ് പ്രോഗ്രാമിന് ഡ്രസ്സ് എടുക്കാൻ കൂത്താട്ടുകുളത്തേക്ക് വന്നതായിരുന്നു ആരാധ്യ.

അശ്വതിയുടെ സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിന്റെ സൈഡ് ഭാഗം ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തെറിച്ചുവീണ ആരാധ്യയുടെ മുകളിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ആരാധ്യയുടെ മൃതശരീരം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

3rd class girl gets hit by KSRTC bus on scooter while going out to buy dance dress with mother

Next TV

Related Stories
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

Oct 3, 2024 08:49 PM

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ്...

Read More >>
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പാനൂർ നഗരസഭയിൽ  ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

Oct 3, 2024 08:07 PM

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പാനൂർ നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം

മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി പാനൂർ നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക്...

Read More >>
മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയ  'കീരിക്കാടൻ ജോസ്' ഇനി ഓർമ

Oct 3, 2024 06:22 PM

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയ 'കീരിക്കാടൻ ജോസ്' ഇനി ഓർമ

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയ 'കീരിക്കാടൻ ജോസ്' ഇനി ഓർമ...

Read More >>
കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ

Oct 3, 2024 03:43 PM

കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ

കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച...

Read More >>
Top Stories










News Roundup