'മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരി' - പി.വി അന്‍വര്‍

'മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരി' - പി.വി അന്‍വര്‍
Oct 3, 2024 03:42 PM | By Rajina Sandeep

(www.panoornews.in) വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പി.വി അന്‍വര്‍. മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും

‘ എസ്‌കേപ്പിസം ‘ എന്നും പി.വി അന്‍വര്‍ വിമര്‍ശിച്ചു. പരാതികള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന പരാമര്‍ശം പുതിയ കാര്യമല്ലെന്നും അന്‍വര്‍ പറഞ്ഞു. അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പരിഹസിച്ചു.

പി.ശശിയെ അനുകൂലിക്കുന്ന മുഖ്യമന്ത്രി ഗ്രൗണ്ട് റിയാല്‍റ്റി മുഖ്യമന്ത്രി അറിയുന്നില്ല, അല്ലെങ്കില്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. ശരിയുള്ളവര്‍ ശശിയെ സമീപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ പ്രശ്‌നം പരിഹരിച്ചു.

മനുഷ്യരുടെ ഒരു പ്രശ്‌നവും പരിഹരിച്ചില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അജിത് കുമാറിനെ മാറ്റുന്ന പരിപാടിയില്ലെന്ന് പരിഹസിച്ച അദ്ദേഹം അടുത്ത പൂരത്തിന് മുമ്പെങ്കിലും റിപ്പോര്‍ട്ട് വന്നാല്‍ കാര്യം എന്നും വ്യക്തമാക്കി.

എന്ത് പറഞ്ഞിട്ടാണ് ഇനി തിരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക് ഇറങ്ങുക ? ഗോവിന്ദന്‍ മാഷ് എവിടെ? പാര്‍ട്ടി ലൈന്‍ പറയുന്നില്ലേ? – അന്‍വര്‍ ചോദിച്ചു. എഡിജിപിയെ മാറ്റാന്‍ യാചിക്കുകയാണെന്നും സി പി ഐ. എന്തിനാണ് നിന്ന് കൊടുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

'Chief Minister's smile is the smile of no answer' - PV Anwar

Next TV

Related Stories
മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയ  'കീരിക്കാടൻ ജോസ്' ഇനി ഓർമ

Oct 3, 2024 06:22 PM

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയ 'കീരിക്കാടൻ ജോസ്' ഇനി ഓർമ

മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് പൂർണ്ണതയേകിയ 'കീരിക്കാടൻ ജോസ്' ഇനി ഓർമ...

Read More >>
കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ

Oct 3, 2024 03:43 PM

കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ

കണ്ണൂരിലെ പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച...

Read More >>
പാനൂരിൽ  റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു ; ജിപിഎസ് വഴി  പ്രതികളെ പിന്തുടർന്ന്  ചാവക്കാടു നിന്നും പിടികൂടി പാനൂർ പൊലീസ്.

Oct 3, 2024 01:51 PM

പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു ; ജിപിഎസ് വഴി പ്രതികളെ പിന്തുടർന്ന് ചാവക്കാടു നിന്നും പിടികൂടി പാനൂർ പൊലീസ്.

റോഡരികിൽ നിർത്തിയിട്ട കാർ കവർന്ന സംഘത്തെ പാനൂർ പൊലീസ് പിന്തുടർന്ന് ചാവക്കാടു നിന്നും...

Read More >>
സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

Oct 3, 2024 12:43 PM

സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി എം

സിപിഎം ബ്രാഞ്ച് അംഗത്തിന്‍റെ ആത്മഹത്യ, പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് വിശദീകരിച്ച് സി പി...

Read More >>
Top Stories










News Roundup