---
title: "വണ്ണം കുറയ്ക്കാൻ യുവതിക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി; വ്യാജ ഡോക്ടർ അറസ്റ്റിൽ"
english_title: "The woman underwent keyhole surgery to lose weight; Fake doctor arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239746/the-woman-underwent-keyhole-surgery-to-lose-weight-fake-doctor-arrested"
published_at: "2024-10-03T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fe04d83e5cc_66fdf3ed20bb8_arest.jpg"
keywords: []
---

# വണ്ണം കുറയ്ക്കാൻ യുവതിക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി; വ്യാജ ഡോക്ടർ അറസ്റ്റിൽ

> **Lead Summary:** ** **ഡോക്ടർ ചമഞ്ഞ്, വണ്ണംകുറയ്ക്കുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. പാരിപ്പിള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവാണ് അറസ്റ്റിലായത്. ഡോക്ടറാണെന്നും കോസ്മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗൽഭ്യമുണ്ടെന്നും വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയെ വണ്ണം കുറയ്ക്കുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.

## Article Content

** **ഡോക്ടർ ചമഞ്ഞ്, വണ്ണംകുറയ്ക്കുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. പാരിപ്പിള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവാണ് അറസ്റ്റിലായത്. ഡോക്ടറാണെന്നും കോസ്മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗൽഭ്യമുണ്ടെന്നും വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയെ വണ്ണം കുറയ്ക്കുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു.

വണ്ണം കുറയാത്തതിനെ തുടർന്ന് 2023 ജൂൺ 11ന് യുവതിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാൽ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവിൽ ഗുരുതര അണുബാധയുണ്ടായി.

വേദന കടുത്തതോടെ ജീവനുതന്നെ ഭീഷണിയാകുമെന്നുറപ്പായ യുവതി പൊലീസിൽ പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പൊലീസ് സജുവിനെ അറസ്റ്റു ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239746/the-woman-underwent-keyhole-surgery-to-lose-weight-fake-doctor-arrested)