കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ പി.ശശി ശ്രമിച്ചു ; ബുദ്ധി സ്ഥിരതയുള്ള ഒരാൾ ശശിയെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുത്തില്ലെന്ന് കെ.പി.സി.സി പ്രസി. കെ സുധാകരൻ

കണ്ണൂരിൽ രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ പി.ശശി ശ്രമിച്ചു ;  ബുദ്ധി സ്ഥിരതയുള്ള ഒരാൾ  ശശിയെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുത്തില്ലെന്ന്   കെ.പി.സി.സി പ്രസി. കെ സുധാകരൻ
Oct 2, 2024 08:34 PM | By Rajina Sandeep

(www.panoornews.in)   മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ബലാത്സംഗാരോപണം ഉയർത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

കണ്ണൂരിലെ രണ്ട് വീടുകളിൽ കയറി സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചയാളാണ് പി ശശി. അതേ ശശിക്ക് എതിരെയാണ് സമാനമായ ആരോപണം അൻവർ ഉയർത്തിയിരിക്കുന്നത്. അൻവർ ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും ശരിയാണെന്നും കെ സുധാകരൻ പറഞ്ഞു.

ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി. അതിനെ തൊടാൻ അന്വേഷണ ഏജൻസികൾക്ക് പേടിയാണ്. മലപ്പുറം വിരുദ്ധ പ്രസ്താവന തയ്യാറാക്കിയത് പിആർ ഏജൻസി അല്ല.

അത് മുഖ്യമന്ത്രി മനപ്പൂർവം പറഞ്ഞതാണ്. ബിജെപി ആർഎസ്എസ് നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

തന്റെ പരാമർശങ്ങൾക്ക് മുഖ്യമന്ത്രി പി ആർ ഏജൻസിയെ കുറ്റപ്പെടുത്തുന്നത് ശുദ്ധ കളവാണെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ പറഞ്ഞിരുന്നു. 1970 മുതൽ ബിജെപിയുമായി പിണറായിക്ക് സുദൃഢമായ ബന്ധമാണുള്ളത്. അദ്ദേഹത്തിന് സാമ്പത്തിക ലാഭമുണ്ട്. പല തവണ ജയിലിൽ പോകാതെ രക്ഷപ്പെട്ടയാളാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു. പിണറായിയുടെ തലയ്ക്ക് വെളിവില്ല. ബുദ്ധി സ്ഥിരതയുള്ള ഒരാൾ പി ശശിയെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരുത്തില്ല. മുഖ്യമന്ത്രി സ്വത്തുണ്ടാക്കാൻ മാത്രം ശ്രമിക്കുകയാണ്.

നാടുവേണ്ട കുടുംബം മതി എന്ന നിലയിലേക്ക് മുഖ്യമന്ത്രി എത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പി ശശിക്കെതിരെ നൽകിയ പരാതിയുടെ പകർപ്പ് പി വി അൻവ‍ർ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതികളുമായി എത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ പി.ശശി വാങ്ങി വയ്ക്കുന്നുണ്ട്.

കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുന്നു. അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോൺ കോളുകൾ എടുക്കാതെയായ പരാതിക്കാരിയുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് പി വി അൻവർ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

K Sudhakaran entered two houses in Kannur and tried to rape the girls, against P Sasi

Next TV

Related Stories
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി  ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

Jul 8, 2025 12:14 PM

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം ചേരും.

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം ; ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് യോഗം...

Read More >>
കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ;  നാളത്തെ ദേശീയ  പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും  മന്ത്രി കെബി ഗണേഷ്കുമാർ.

Jul 8, 2025 12:12 PM

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി ഗണേഷ്കുമാർ.

കെഎസ്ആർടിസി ജീവനക്കാർ സന്തുഷ്ടർ ; നാളത്തെ ദേശീയ പണിമുടക്കിൽ പങ്കെടുക്കില്ലെന്നും, സർവീസ് നടത്തുമെന്നും മന്ത്രി കെബി...

Read More >>
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 8, 2025 10:22 AM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം,  അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

Jul 8, 2025 09:17 AM

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു

മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ സോഷ്യൽ സയൻസ്, ഗണിതം, അറബിക് എന്നീ വിഷയങ്ങളിൽ കരാർ അധ്യാപകരെ നിയമിക്കുന്നു...

Read More >>
മാഹി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ; വിമർശനവുമായി നാട്ടുകാർ

Jul 7, 2025 08:54 PM

മാഹി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ; വിമർശനവുമായി നാട്ടുകാർ

മാഹി പൂഴിത്തല ശ്രീകൃഷ്ണ ക്ഷേത്ര റോഡിൽ വെള്ളക്കെട്ട് രൂക്ഷം ; വിമർശനവുമായി...

Read More >>
നാളെ ബസ് പണിമുടക്ക്,  മറ്റന്നാൾ പൊതുപണിമുടക്ക് ; ജനം വലയും

Jul 7, 2025 08:36 PM

നാളെ ബസ് പണിമുടക്ക്, മറ്റന്നാൾ പൊതുപണിമുടക്ക് ; ജനം വലയും

നാളെ ബസ് പണിമുടക്ക്, മറ്റന്നാൾ പൊതുപണിമുടക്ക് ; ജനം...

Read More >>
Top Stories

News Roundup

//Truevisionall