---
title: "കണ്ണൂരിൽ  പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം ; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി"
english_title: "Minor boy molested in Kannur; CPIM expelled two branch secretaries"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239174/minor-boy-molested-in-kannur-cpim-expelled-two-branch-secretaries"
published_at: "2024-09-30T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fab2feafcf3_66fab0b9b9fd7_cpim.jpg"
keywords: []
---

# കണ്ണൂരിൽ  പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം ; രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി

> **Lead Summary:** ** **കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം നടന്നെന്ന പരാതിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

## Article Content

** **കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ പീഡനം നടന്നെന്ന പരാതിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

കണ്ണൂർ തളിപ്പറമ്പ് മുയ്യം, മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിമാരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. സി രമേശന്‍, പി അനീഷ് എന്നീ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെയാണ് പരാതി ഉയർന്നത്. പരാതിയെ തുടർന്ന് തളിപ്പറമ്പ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239174/minor-boy-molested-in-kannur-cpim-expelled-two-branch-secretaries)