---
title: "നാദാപുരം റോഡിൽ  നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു ; 2 പേർക്ക് പരിക്ക്"
english_title: "A car lost control and overturned on Nadapuram road; 2 people injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239066/a-car-lost-control-and-overturned-on-nadapuram-road-2-people-injured"
published_at: "2024-09-30T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa522c30989_download_(2).jpg"
keywords: []
---

# നാദാപുരം റോഡിൽ  നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു ; 2 പേർക്ക് പരിക്ക്

> **Lead Summary:** **വടകര : **വടകര നാദാപുരം റോഡിൽ വാഹനാപകടം. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

## Article Content

**വടകര : **വടകര നാദാപുരം റോഡിൽ വാഹനാപകടം. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട് . ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തെ റോഡിലേക്കാണ് കാർ തെന്നിമാറി വീണത്.

കണ്ണൂർ എയർപോർട്ടിൽ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവർക്ക് സാരമായും പരിക്കേറ്റതായാണ് വിവരം.

ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ കൊയിലാണ്ടി സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിന് പിന്നാലെ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരും നാട്ടുകാരും കൂടിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇവരെ സൊസൈറ്റിയിലെ ജീവനക്കാരുടെ വാഹനങ്ങളിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239066/a-car-lost-control-and-overturned-on-nadapuram-road-2-people-injured)