---
title: "മയ്യഴിയുടെ ചരിത്രകാരനായിരുന്ന  സി.എച്ച്. ഗംഗാധരൻ അനുസ്മരണം ഇന്ന് ; മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ  പ്രഭാഷണം നടത്തും"
english_title: "who was the historian of Mayyazhi.  ch  Gangadharan commemoration today; M. Mukundan, the storyteller of Mayyazhi, will deliver the lecture"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239031/who-was-the-historian-of-mayyazhi-ch-gangadharan-commemoration-today-m-mukundan-the-storyteller-of-mayyazhi-will-deliver-the-lecture"
published_at: "2024-09-30T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa382433ca5_Untitled-2_copy.jpg"
keywords: []
---

# മയ്യഴിയുടെ ചരിത്രകാരനായിരുന്ന  സി.എച്ച്. ഗംഗാധരൻ അനുസ്മരണം ഇന്ന് ; മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ  പ്രഭാഷണം നടത്തും

> **Lead Summary:** **മാഹി:**മയ്യഴിയുടെ ചരിത്രകാരനും എഴുത്തുകാരനും പ്രഭാഷകനും ദീർഘകാലം മാതൃഭൂമി മയ്യഴി ലേഖകനുമായിരുന്ന സി.എച്ച്. ഗംഗാധരൻ്റെ 11-ാം ചരമവാർഷികം ഇന്ന്.

## Article Content

**മാഹി:**മയ്യഴിയുടെ ചരിത്രകാരനും എഴുത്തുകാരനും പ്രഭാഷകനും ദീർഘകാലം മാതൃഭൂമി മയ്യഴി ലേഖകനുമായിരുന്ന സി.എച്ച്. ഗംഗാധരൻ്റെ 11-ാം ചരമവാർഷികം ഇന്ന്.

വൈകുന്നേരം നാലിന് മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ കാപ്പിറ്റോൾ വെഡ്ഡിങ്ങ് സെൻ്ററിലാണ് അനുസ്മരണം നടക്കുന്നത്. കെ.ആർ.എം.യു. മാഹി - തലശ്ശേരി മേഖലാ കമ്മിറ്റിയും, ജീവനാളം മാഹി കൂട്ടായ്മയും ചേർന്നാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.

മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിർവ്വഹിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239031/who-was-the-historian-of-mayyazhi-ch-gangadharan-commemoration-today-m-mukundan-the-storyteller-of-mayyazhi-will-deliver-the-lecture)