---
title: "ചമ്പാടിനഭിമാനമായി അഷിത ;   കോമേഴ്സിൽ ഡോക്ടറേറ്റ്"
english_title: "Ashita is the pride of Champa; Doctorate in Commerce"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239019/ashita-is-the-pride-of-champa-doctorate-in-commerce"
published_at: "2024-09-30T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fa2d0c3469e_Untitled-1_copy.jpg"
keywords: []
---

# ചമ്പാടിനഭിമാനമായി അഷിത ;   കോമേഴ്സിൽ ഡോക്ടറേറ്റ്

> **Lead Summary:** *** ചമ്പാട്:***ചമ്പാട് അരയാക്കൂലിലെ ഈരായിൻറവിട ഇ.അഷിതക്ക് കോമേഴ്സിൽ ഡോക്ടറേറ്റ് ലഭിച്ചു. കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.

## Article Content

*** ചമ്പാട്:***ചമ്പാട് അരയാക്കൂലിലെ ഈരായിൻറവിട ഇ.അഷിതക്ക് കോമേഴ്സിൽ ഡോക്ടറേറ്റ് ലഭിച്ചു. കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.

കെ.കെ.വി പാനൂർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ്.എൽ സിയും, പാട്യം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടുവും, കോയമ്പത്തൂർ രാമകൃഷ്ണ ആർട്സ് ആൻറ് സയൻസ് കോളേജിൽ ബി.കോമും, കോയമ്പത്തൂരിലെ തന്നെ കൃഷ്ണമ്മൽ വനിതാ കോളേജിൽ എം.കോമും പൂർത്തിയാക്കിയ അഷിത കൂത്ത്പറമ്പ് നിർമ്മലഗിരി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസി. പ്രഫസറായി ജോലി ചെയ്യുകയാണ്.

അരയാക്കൂലിലെ ഈരായിൻ്റവിട ഹരീന്ദ്രൻ്റെയും, സുജയുടെയും മകളാണ്. ബിസിനസുകാരനായ പന്തക്കപ്പാറയിൽ അമൃത ശിവത്തിൽ റിജേഷിൻ്റെ ഭാര്യയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239019/ashita-is-the-pride-of-champa-doctorate-in-commerce)