---
title: "കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ"
english_title: "The two children who were swept away by the Kuttyadippuzha died; The accident happened when he went down to bathe in the river"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238918/the-two-children-who-were-swept-away-by-the-kuttyadippuzha-died-the-accident-happened-when-he-went-down-to-bathe-in-the-river"
published_at: "2024-09-29T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f94ba07dd9d_download_(4).jpg"
keywords: []
---

# കുറ്റ്യാടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുട്ടികളും മരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ

> **Lead Summary:** കുറ്റ്യാടി ചെറിയ കുമ്പളത്ത് പുഴയിൽ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു . കുറ്റ്യാടി പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കുട്ടികളാണ് വെള്ളത്തില്‍ മുങ്ങി പോയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ , കരിമ്പാലകണ്ടി യൂസഫിന്റെ മകൻ റിസ്‌വാൻ എന്നിവരാണ് മരിച്ചത്.

## Article Content

കുറ്റ്യാടി ചെറിയ കുമ്പളത്ത് പുഴയിൽ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികള്‍ മരിച്ചു . കുറ്റ്യാടി പുഴയില്‍ കൈതേരി മുക്ക് മേമണ്ണില്‍ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കുട്ടികളാണ് വെള്ളത്തില്‍ മുങ്ങി പോയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ , കരിമ്പാലകണ്ടി യൂസഫിന്റെ മകൻ റിസ്‌വാൻ എന്നിവരാണ് മരിച്ചത്.

GHSS കുറ്റ്യാടിയിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ച രണ്ടുപേരും . വെള്ളത്തിലേക്ക് ഇറങ്ങിയ ഇവർ അടിയൊഴുക്കിൽപെട്ടു പോവുകയായിരുന്നു എന്നാണ് നിഗമനം . പേരാമ്പ്ര, നാദാപുരം ഫയർഫോഴ്‌സ് യൂനിറ്റും കുറ്റ്യാടി പോലീസും നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത് .

ആദ്യം ഒരു കുട്ടിയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

ഒരു മണിക്കൂറിന് ശേഷമാണ് രണ്ടാമത്തെ കുട്ടിയെ ലഭിച്ചത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . മൃതദേഹങ്ങൾ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238918/the-two-children-who-were-swept-away-by-the-kuttyadippuzha-died-the-accident-happened-when-he-went-down-to-bathe-in-the-river)