---
title: "എകെപിഎ പാനൂർ യൂണിറ്റ് സമ്മേളനം നടന്നു ; കെ.ഷിനോദ് (പ്രസി.), കെ.എം റോജിൻ (സെക്ര.), ഷിധിൻ ഗോവിന്ദ് (ട്രഷ.)"
english_title: "AKPA Panur unit meeting held; K. Shinod (Pres.), K. M Rojin (Secret.), Shidhin Govind (Treasur.)"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238833/akpa-panur-unit-meeting-held-k-shinod-pres-k-m-rojin-secret-shidhin-govind-treasur"
published_at: "2024-09-29T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f8f50942ec5_Untitled-2_copy.jpg"
keywords: []
---

# എകെപിഎ പാനൂർ യൂണിറ്റ് സമ്മേളനം നടന്നു ; കെ.ഷിനോദ് (പ്രസി.), കെ.എം റോജിൻ (സെക്ര.), ഷിധിൻ ഗോവിന്ദ് (ട്രഷ.)

> **Lead Summary:** **പാനൂർ: **ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാനൂർ യൂണിറ്റ് സമ്മേളനം ദാദാസ് ഹോട്ടലിൽ പ്രത്യേകം തയ്യാറാക്കിയ വൈശാലി രാജൻ നഗറിൽ നടന്നു. യൂണിറ്റ് പ്രസിഡൻറ് കെ.ഷിനോദ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

## Article Content

**പാനൂർ: **ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാനൂർ യൂണിറ്റ് സമ്മേളനം ദാദാസ് ഹോട്ടലിൽ പ്രത്യേകം തയ്യാറാക്കിയ വൈശാലി രാജൻ നഗറിൽ നടന്നു. യൂണിറ്റ് പ്രസിഡൻറ് കെ.ഷിനോദ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

മേഖല പ്രസിഡണ്ട് കെ ടി സുധീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം രജിത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.

മേഖലാ ട്രഷറർ അനൂപ്, മേഖല ജോയിൻ സെക്രട്ടറി ശരത് എന്നിവർ സംസാരിച്ചു. യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി സായന്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി കെ എം റോജിത്ത് സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികളായി കെ.ഷിനോദിനെ പ്രസിഡണ്ടായും, കെ.എം റോജിത്തിനെ സെക്രട്ടറിയായും, ഷിധിൻ ഗോവിന്ദിനെ ട്രഷററായും തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238833/akpa-panur-unit-meeting-held-k-shinod-pres-k-m-rojin-secret-shidhin-govind-treasur)