---
title: "പുല്ലൂക്കരയിൽ സി.പി.എം പ്രവർത്തകനെ ഓട്ടോ തടഞ്ഞ് മർദിച്ച സംഭവം  ; മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ ചൊക്ലിയിൽ  അറസ്റ്റിൽ"
english_title: "In Pullukkara, a CPM worker was stopped and beaten up by an auto; Three Muslim League activists arrested in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238441/in-pullukkara-a-cpm-worker-was-stopped-and-beaten-up-by-an-auto-three-muslim-league-activists-arrested-in-chokli"
published_at: "2024-09-27T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f6688f40c6f_download_(2).jpg"
keywords: []
---

# പുല്ലൂക്കരയിൽ സി.പി.എം പ്രവർത്തകനെ ഓട്ടോ തടഞ്ഞ് മർദിച്ച സംഭവം  ; മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ ചൊക്ലിയിൽ  അറസ്റ്റിൽ

> **Lead Summary:** **പാനൂർ : ** സി.പി.എം പ്രവർത്തകനായ ഓട്ടോഡ്രൈ വറെ പുല്ലൂക്കരയിൽ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ 3 മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ.

## Article Content

**പാനൂർ : ** സി.പി.എം പ്രവർത്തകനായ ഓട്ടോഡ്രൈ വറെ പുല്ലൂക്കരയിൽ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച സംഭവത്തിൽ 3 മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ.

പുല്ലൂക്കരയിലെ താവത്ത് ഹൗസിൽ കെ.കെ.സുബീഷിനാണ് (37) കഴിഞ്ഞ ദിവസം അക്രമത്തിൽ പരിക്കേറ്റത്. മുസ്ലിംലീഗ് പ്രവർത്തകരായ ഫത്താഹ്, ജാസിം, സഹദ് എന്നിവരെയാണ് ചൊക്ലി പൊലീസ് അറസ്റ്റു ചെയ്തത്.

മുക്കിൽപീടികയിൽ കഴിഞ്ഞ ദിവസമാണ് സുബീഷിനെ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ഇവർ മർദ്ദിച്ചത്. സുബീഷിൻ്റെ പരാതിയിലാണ് ചൊക്ലി പൊലീസ് മുസ്ലിംലീഗുകാരായ പ്രതികളെ അറസ്റ്റു ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238441/in-pullukkara-a-cpm-worker-was-stopped-and-beaten-up-by-an-auto-three-muslim-league-activists-arrested-in-chokli)