---
title: "ചമ്പാട്  ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച പലഹാര മേള കൗതുകമായി."
english_title: "The food fair organized by Champat Chotavoor Higher Secondary School was interesting"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238417/the-food-fair-organized-by-champat-chotavoor-higher-secondary-school-was-interesting"
published_at: "2024-09-27T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f65748a7cfb_Untitled-1_copy.jpg"
keywords: []
---

# ചമ്പാട്  ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച പലഹാര മേള കൗതുകമായി.

> **Lead Summary:** **ചമ്പാട്: **മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ പലഹാരക്കൊതിയന്മാർ എന്ന പാഠഭാഗവുമായിബന്ധപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. 

## Article Content

**ചമ്പാട്: **മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ പലഹാരക്കൊതിയന്മാർ എന്ന പാഠഭാഗവുമായിബന്ധപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. 

ആദ്യകാല രുചിക്കൂട്ടുകളും പുതിയ രുചിക്കുട്ടുകളും ഉൾപ്പെടുത്തി 30 - തിലധികം വിഭവങ്ങളാണ് വിദ്യാർത്ഥികളും ഒപ്പം രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയത്.

ഓരോ വിദ്യാർത്ഥിയും ഓരോ വിഭവങ്ങൾ തയ്യാറാക്കി കൊണ്ടുവരികയായിരുന്നു. പാചക രീതികൾ ഓരോ കുട്ടിയും വിശദീകരിച്ചു. പാഠഭാഗത്തെ അനുഭവഭേദ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ക്ലാസ്സ് അധ്യാപിക എൻ.ജി. ഷീബ പറഞ്ഞു.

പ്രധാനധ്യാപകൻ കെ.പി.ജയരാജൻ മേള ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.സനിൽ, എം.കെ സുഹിത, കെ.പി ലീല, ജിതിൻ സന്ദേശ്, കെ. സാഗർ, പി.ഹർഷ, നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238417/the-food-fair-organized-by-champat-chotavoor-higher-secondary-school-was-interesting)