---
title: "കാണാതായ  കൊയിലാണ്ടി  സ്വദേശിയായ മധ്യവയസ്ക്നെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Missing middle-aged man found dead in pond"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238249/missing-middle-aged-man-found-dead-in-pond"
published_at: "2024-09-26T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f5301aa60e2_66f52d9819027_koyilandi.jpg"
keywords: []
---

# കാണാതായ  കൊയിലാണ്ടി  സ്വദേശിയായ മധ്യവയസ്ക്നെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ** **കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ മധ്യവയസ്ക്‌കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുചുകുന്ന് പുനത്തിൽ വളപ്പിൽ കുഞ്ഞമ്മദ് ആണ് മരിച്ചത്.

## Article Content

** **കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ മധ്യവയസ്ക്‌കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുചുകുന്ന് പുനത്തിൽ വളപ്പിൽ കുഞ്ഞമ്മദ് ആണ് മരിച്ചത്.

മൂടാടി ഹിൽബസാർ മുഹ് യുദ്ദീൻ പള്ളിയ്ക്ക് സമീപമുള്ള കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 9.30 ഓടെ പരിസരവാസികളാണ് കുളത്തിൽ മൃതദേഹം കണ്ടത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ കുഞ്ഞമ്മദിനെ വീട്ടിൽ നിന്നും കാണാതായിരുന്നു.

ഫോണും വാഹനവും ഒന്നും എടുക്കാതെയായിരുന്നു വീട്ടിൽ നിന്നും പോയിരുന്നത്. പ്രദേശത്ത് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തുടർന്ന് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി അന്വേഷണം നടത്തി വരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238249/missing-middle-aged-man-found-dead-in-pond)