---
title: "ലഹരിക്കെതിരെ പാനൂർ പൊലീസും, രാജീവ്ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളും കൂട്ടയോട്ടം നടത്തി"
english_title: "Pannur Police and Rajiv Gandhi Higher Secondary School organized a rally against intoxication"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238223/pannur-police-and-rajiv-gandhi-higher-secondary-school-organized-a-rally-against-intoxication"
published_at: "2024-09-26T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f51bb86d086_Untitled-5_copy.jpg"
keywords: []
---

# ലഹരിക്കെതിരെ പാനൂർ പൊലീസും, രാജീവ്ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളും കൂട്ടയോട്ടം നടത്തി

> **Lead Summary:** **പാനൂർ: ** പാനൂർ പോലീസിൻ്റെയും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ലഹരിവിരുദ്ധ ക്ലബ് , NSS എന്നീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

## Article Content

**പാനൂർ: ** പാനൂർ പോലീസിൻ്റെയും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ലഹരിവിരുദ്ധ ക്ലബ് , NSS എന്നീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.

കേരള സർക്കാർ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ വിദ്യാർത്ഥികളിലെ മയക്ക് മരുന്ന് ഉപയോഗവും വ്യാപന ശ്രമങ്ങളും തടയുന്നതിൻ്റെ ഭാഗമായും, സാമൂഹിക ബോധവൽക്കരണ നടപടികൾ ശക്തിപ്പെടുത്തതിനും വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചത്.

പാനൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് സുധീർ കല്ലൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ ,പാനൂർ എസ്. ഐ. കെ.എം. സു ജോയ്, ലഹരി വിരുദ്ധ ക്ലബ് കൺവീനർ എ .പി. ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത്, എം.കെ, രാജീവൻ, കെ.പി. പ്രഷീന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238223/pannur-police-and-rajiv-gandhi-higher-secondary-school-organized-a-rally-against-intoxication)