---
title: "ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് പരാതി; ജ്യോത്സ്യന്‍ അറസ്റ്റില്‍"
english_title: "Complaint that the housewife was summoned and tortured under the guise of Chattanseva; Astrologer arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238157/complaint-that-the-housewife-was-summoned-and-tortured-under-the-guise-of-chattanseva-astrologer-arrested"
published_at: "2024-09-26T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f4f47b134d1_Untitled-2_copy.jpg"
keywords: []
---

# ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് പരാതി; ജ്യോത്സ്യന്‍ അറസ്റ്റില്‍

> **Lead Summary:** ****** ചാത്തന്‍സേവയുടെ മറവില്‍ പീഡനം നടത്തിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പൂവരണി സ്വദേശി പുറത്താല വീട്ടില്‍ പ്രഭാത് ഭാസ്‌കരനെയാ ണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

****** ചാത്തന്‍സേവയുടെ മറവില്‍ പീഡനം നടത്തിയ ജ്യോത്സ്യന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ പൂവരണി സ്വദേശി പുറത്താല വീട്ടില്‍ പ്രഭാത് ഭാസ്‌കരനെയാ ണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ ആറിന് ചക്കരപ്പറമ്പിലെ പ്രഭാതിന്റെ ഓഫീസിലായിരുന്നു സംഭവം നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ കുട്ടിചാത്തന്‍സേവയെ കുറിച്ച് പ്രഭാത് നല്‍കിയ പരസ്യം വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണിയാളെ ബന്ധപ്പെടുന്നത്. പ്രഭാത് പറഞ്ഞ പ്രകാരം പൂജ നടത്തുകയും ചെയ്തു.

എന്നാല്‍, ഫലമുണ്ടായില്ല. വീണ്ടും സമീപിച്ചപ്പോള്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ എത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് പീഡിപ്പിച്ചത്.

വീട്ടമ്മ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇ-മെയിലിലൂടെ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, പണം ചോദിച്ചിട്ട് നല്‍കാത്തതിലെ പ്രതികാരമാണ് കേസിനു പിന്നിലെന്നാണ് ഇയാളുടെ മൊഴി. പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238157/complaint-that-the-housewife-was-summoned-and-tortured-under-the-guise-of-chattanseva-astrologer-arrested)