---
title: "ശബരിമലയിലെ കള്ളൻ പിടിയിൽ"
english_title: "Sabarimala thief arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238043/sabarimala-thief-arrested"
published_at: "2024-09-25T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f41db1bdf97_Untitled-1_copy.jpg"
keywords: []
---

# ശബരിമലയിലെ കള്ളൻ പിടിയിൽ

> **Lead Summary:** ** **ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി തകർത്ത് പണം കവർച്ച ചെയ്‌ത യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് തെങ്കാശി കിലസുരണ്ട സുരേഷ് ആണ് ആണ് പിടിയിലായത്. പമ്പ പോലീസാണ് പിടികൂടിയത്. ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്ന ആഗസ്ത് 20നാണ് സംഭവം.

## Article Content

** **ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി തകർത്ത് പണം കവർച്ച ചെയ്‌ത യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് തെങ്കാശി കിലസുരണ്ട സുരേഷ് ആണ് ആണ് പിടിയിലായത്. പമ്പ പോലീസാണ് പിടികൂടിയത്. ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്ന ആഗസ്ത് 20നാണ് സംഭവം.

നട അടച്ചശേഷം കവർച്ച ശ്രദ്ധയിൽപ്പെട്ട ദേവസ്വം ബോർഡ് അധികൃതർ പോലീസിൽ പരാതി നൽകുകയാ യിരുന്നു. തുടർന്ന് അന്വേഷണ ത്തിന് പ്രത്യേക സംഘം രൂപീകരി ച്ചു.

സന്നിധാനത്തെയും പമ്പയി ലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് കവർച്ചക്കാരനെ തിരിച്ചറിഞ്ഞത്. കന്നിമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്കുവന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചാണ് സുരേഷിനെ തിരിച്ചറിഞ്ഞത്.

വർഷങ്ങളായി ഇയാൾ എല്ലാ മാസവും ശബരിമലയിൽ വരാറുണ്ട്. കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തകാര്യം അറിഞ്ഞതോടെ ഇത്തവണ ഇയാൾ വന്നില്ല.

മൊബൈൽ ഫോൺ ഉപയോഗിക്കാറുമില്ല. തുടർന്ന് പോലീസ് തിരുനെൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയാണ് പുലർച്ചെയോടെ സുരേഷിനെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238043/sabarimala-thief-arrested)