---
title: "പേരാമ്പ്രയിൽ  വിദ്യാർത്ഥി  ബസിൽ നിന്ന് തെറിച്ച് വീണു ; ബാഗുണ്ടായത് രക്ഷയായി"
english_title: "Student falls from bus in Perampra; Having the bag was a saving grace"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237933/student-falls-from-bus-in-perampra-having-the-bag-was-a-saving-grace"
published_at: "2024-09-25T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3beccbc431_66f3bc5364151_perambra.jpg"
keywords: []
---

# പേരാമ്പ്രയിൽ  വിദ്യാർത്ഥി  ബസിൽ നിന്ന് തെറിച്ച് വീണു ; ബാഗുണ്ടായത് രക്ഷയായി

> **Lead Summary:** ** **സ്കൂൾ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചു വീണു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുളിയങ്ങളിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 9.45 ഓടെ വിദ്യാർത്ഥി സ്കൂളിലേക്ക് പോകാൻ ബസിൽ കയറുകയായിരുന്നു.

## Article Content

** **സ്കൂൾ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചു വീണു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുളിയങ്ങളിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ 9.45 ഓടെ വിദ്യാർത്ഥി സ്കൂളിലേക്ക് പോകാൻ ബസിൽ കയറുകയായിരുന്നു.

എന്നാൽ നല്ല തിരക്കുണ്ടായിരുന്ന ബസിൽ വിദ്യാർത്ഥി സുരക്ഷിതമായി നിൽക്കുന്നതിന് മുൻപ് ബസ് മുന്നോട്ടെടുത്തു. ബസിൽ നിന്ന് തെറിച്ച് പുറമിടിച്ച് തറയിൽ വീണ വിദ്യാർത്ഥിക്ക് ചുമലിൽ സ്കൂൾ ബാഗുണ്ടായിരുന്നതിനാൽ രക്ഷയായി. കുട്ടി പരിക്കേൽക്കാതെ തന്നെ രക്ഷപ്പെട്ടു.

പിന്നാലെ ബസ് ജീവനക്കാരോട് നാട്ടുകാർ കുപിതരായി. പ്രദേശത്ത് ഈ സംഭവം സ്ഥിരമെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237933/student-falls-from-bus-in-perampra-having-the-bag-was-a-saving-grace)