---
title: "നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്"
english_title: "Newspaper distributor injured in car collision on Nadapuram state highway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237918/newspaper-distributor-injured-in-car-collision-on-nadapuram-state-highway"
published_at: "2024-09-25T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3b51bd7ac5_66f3ac484a5e5_nadapuram.jpg"
keywords: []
---

# നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

> **Lead Summary:** ***നാദാപുരം: ***നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്. പുറമേരി സ്വദേശി പിലാച്ചേരി കുഞ്ഞിക്കണ്ണൻ നാണ് പരിക്കേറ്റത്.

## Article Content

***നാദാപുരം: ***നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്. പുറമേരി സ്വദേശി പിലാച്ചേരി കുഞ്ഞിക്കണ്ണൻ നാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ് തലക്ക് സാരമായി പരിക്കേറ്റു. കുഞ്ഞിക്കണ്ണനെ നാട്ടുകാർ നാദാപുരം ഗവ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അപകടത്തിനിടയാക്കിയ കാർ നിർത്താതെ ഓടിച്ച് പോയി. പിന്നീട് കാർ ഡ്രൈവർ നാദാപുരം പോലീസ് സ്റ്റേഷനിൽ ഹാജരായി.കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237918/newspaper-distributor-injured-in-car-collision-on-nadapuram-state-highway)