---
title: "പേരാമ്പ്രയിലെ സ്വർണ വ്യാപാരിയുടെ കാറിൽ രഹസ്യ അറ; ഇൻ്റലിജൻസ് റെയ്‌ഡിൽ കണ്ടെത്തിയത് 3.22 കോടി രൂപ"
english_title: "Secret compartment in Perambra gold merchant's car; 3.22 crore found in the intelligence raid"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237901/secret-compartment-in-perambra-gold-merchants-car-322-crore-found-in-the-intelligence-raid"
published_at: "2024-09-25T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f3a8b27aa40_66f35f0d28113_car.jpg"
keywords: []
---

# പേരാമ്പ്രയിലെ സ്വർണ വ്യാപാരിയുടെ കാറിൽ രഹസ്യ അറ; ഇൻ്റലിജൻസ് റെയ്‌ഡിൽ കണ്ടെത്തിയത് 3.22 കോടി രൂപ

> **Lead Summary:** **** പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസ് റെയ്ഡ്. സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു.

## Article Content

**** പേരാമ്പ്രയിൽ കേന്ദ്ര റവന്യൂ ഇന്റലിജൻസ് റെയ്ഡ്. സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു.

രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര ചിരുതകുന്ന് ഫ്ലാറ്റിന്റെ ഉടമസ്ഥൻ സ്വർണ മൊത്ത, ചില്ലറ വ്യാപാരിയായ ദീപക് , കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ ഒരു കാറും പിടികൂടി. ഈ കാറിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. കാറിന്റെ രഹസ്യ അറയിൽ ആണ് പണം സൂക്ഷിച്ചത്. രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്‌ഡ് രാത്രി 10:45 വരെ നീണ്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237901/secret-compartment-in-perambra-gold-merchants-car-322-crore-found-in-the-intelligence-raid)