---
title: "നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നു പിടിച്ചു; പ്രതി പിടിയിൽ"
english_title: "He came home naked and grabbed the young woman; Accused in custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237728/he-came-home-naked-and-grabbed-the-young-woman-accused-in-custody"
published_at: "2024-09-24T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f287ba93fc0_66f286db7710e_thamarassery.jpg"
keywords: []
---

# നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നു പിടിച്ചു; പ്രതി പിടിയിൽ

> **Lead Summary:** *** *** പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയയ്ക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

## Article Content

*** *** പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയയ്ക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

പെരുമ്പള്ളി കാവുംപുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ്(22) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിലാണ് പ്രതി നഗ്നനായി യുവതിയുടെ വീട്ടിലെത്തിയത്. മുഖം മറച്ച് പകൽ സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ചെയ്തു. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

യുവതിയുടെ നഗ്നവീഡിയോയും മോർഫ് ചെയ്ത വീഡിയോകളും ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തു. കഴിഞ്ഞ വർഷം നവംബറിലും പ്രതി നഗ്നനായി വന്ന് യുവതിയെ കടന്നു പിടിച്ചിരുന്നു.

ഒരു വർഷത്തോളമായി പ്രതി യുവതിയെ അതിക്രമിക്കാൻ തുടങ്ങിയിട്ട്. ഇതോടെ യുവതി സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237728/he-came-home-naked-and-grabbed-the-young-woman-accused-in-custody)