---
title: "തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിക്ക്  പുതിയ കെട്ടിടം പണിയുന്നു ;  തറക്കല്ലിടൽ കെ പി മോഹനൻ എം എൽ എ നിർവഹിച്ചു "
english_title: "Triprangotur Gram Panchayat Govt. Construction of new building for homeo dispensary; The foundation stone was laid by KP Mohanan MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237675/triprangotur-gram-panchayat-govt-construction-of-new-building-for-homeo-dispensary-the-foundation-stone-was-laid-by-kp-mohanan-mla"
published_at: "2024-09-24T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f269ca25567_Untitled-1_copy.jpg"
keywords: []
---

# തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിക്ക്  പുതിയ കെട്ടിടം പണിയുന്നു ;  തറക്കല്ലിടൽ കെ പി മോഹനൻ എം എൽ എ നിർവഹിച്ചു 

> **Lead Summary:** പാനൂർ :തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം പണിയുന്നു .പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ തങ്കമണിയുടെ അധ്യക്ഷതയിൽ കുത്തു പറമ്പ് എംഎൽഎ കെ. പി മോഹനൻ ഉത്ഘാടനം നിർവഹിച്ചു.

## Article Content

പാനൂർ :തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം പണിയുന്നു .പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ തങ്കമണിയുടെ അധ്യക്ഷതയിൽ കുത്തു പറമ്പ് എംഎൽഎ കെ. പി മോഹനൻ ഉത്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ഡി. എം. ഒ ഓഫീസറായ ഡോ. അബ്ദു സലാം വിശിഷ്ടാതിഥിയായി. നാഷണൽ ആയുഷ് മിഷൻ എഞ്ചിനീയർ അഫ്സൽ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഉഷ രയരോത്ത്, പഞ്ചായത്ത്‌ സ്ഥിരം സമിതി

അധ്യക്ഷരായ സക്കീന തെക്കയിൽ, കൊയമ്പ്രത്ത് ഇസ്മായിൽ മാസ്റ്റർ, ഷമീന കുഞ്ഞി പറമ്പത്ത്, ബ്ലോക്ക് മെമ്പർ പി. കെ അലി, വാർഡ് മെമ്പർമാരായ നസീമ ചാമാളിയതിൽ, ടി. കെ ശങ്കരൻ മാസ്റ്റർ,വി. പി സുരേന്ദ്രൻ മാസ്റ്റർ, ആനപ്പാറക്കൽ നാണു, പഞ്ചായത്ത്‌ സെക്രട്ടറി പ്രസാദ്. വി. വി രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കാട്ടൂർ മഹമൂദ്, കൃഷ്ണൻ മാസ്റ്റർ. പി, പി. കെ മുകുന്ദൻ മാസ്റ്റർ, സി. കെ. ബി തിലകൻ മാസ്റ്റർ, എടവലത്ത് മനോജൻ, വി. പി അബൂബക്കർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നെല്ലൂർ ഇസ്മായിൽ മാസ്റ്റർ സ്വാഗതവും, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ബിനു കൃഷ്ണൻ നന്ദിയും പറഞ്ഞു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237675/triprangotur-gram-panchayat-govt-construction-of-new-building-for-homeo-dispensary-the-foundation-stone-was-laid-by-kp-mohanan-mla)