---
title: "ഫ്ലാറ്റിലെ ടെറസിൽ സംസാരിച്ചുനിൽക്കവേ തെന്നി താഴേക്ക് വീണു, യുവാവ് മരിച്ചു"
english_title: "The young man died when he slipped and fell while talking on the terrace of the flat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237395/the-young-man-died-when-he-slipped-and-fell-while-talking-on-the-terrace-of-the-flat"
published_at: "2024-09-23T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0fd9545612_download.jpg"
keywords: []
---

# ഫ്ലാറ്റിലെ ടെറസിൽ സംസാരിച്ചുനിൽക്കവേ തെന്നി താഴേക്ക് വീണു, യുവാവ് മരിച്ചു

> **Lead Summary:** ** **മൈസൂരുവിൽ ഫ്ലാറ്റിൽനിന്നുവീണ് യുവാവ് മരിച്ചു. തിരൂർ മംഗലം വളപ്പിൽ മേപ്പറമ്പത്ത് മുജീബ് റഹ്മാൻ-സുലൈഖ ദമ്പതികളുടെ മകൻ റബിൻ ഷാ മുസവ്വിർ ആണ് മരിച്ചത്.

## Article Content

** **മൈസൂരുവിൽ ഫ്ലാറ്റിൽനിന്നുവീണ് യുവാവ് മരിച്ചു. തിരൂർ മംഗലം വളപ്പിൽ മേപ്പറമ്പത്ത് മുജീബ് റഹ്മാൻ-സുലൈഖ ദമ്പതികളുടെ മകൻ റബിൻ ഷാ മുസവ്വിർ ആണ് മരിച്ചത്.

ശാന്തിനഗറിലെ സുഹൃത്തിന്റെ ഫ്ലാറ്റിലെ ടെറസിൽ സംസാരിച്ചുനിൽക്കവേ അബദ്ധത്തിൽ തെന്നി താഴേക്ക് വീഴുകയായിരുന്നു.ശനിയാഴ്ച രാത്രി 11.30ഓടെയാണ് അപകടം

. ചാര്‍ട്ടേഡ് അക്കൗണ്ടന്റും സി.എം.എ പരിശീലകനുമായ മുസവ്വിർ ബംഗളൂരുവിൽ പരിശീലനം നൽകാനായാണ് സുഹൃത്തായ അഫ് ലഹിനൊപ്പം ശനിയാഴ്ച നാട്ടിൽനിന്ന് ബൈക്കിൽ പുറപ്പെട്ടത്. നേരം വൈകിയതോടെ മൈസൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റിൽ തങ്ങാൻ തീരുമാനിച്ചു.

സുഹൃത്തുക്കൾക്കൊപ്പം മൂന്നാം നിലയിലെ ടെറസിൽ സംസാരിച്ച ശേഷം റൂമിലേക്ക് മടങ്ങാൻ എഴുന്നേൽക്കുന്നതിനിടെ കാൽതെന്നി ടെറസിൽനിന്ന് വീഴുകയായിരുന്നു. വീഴ്ചക്കിടെ രണ്ടാം നിലയിലെ വാട്ടർടാങ്കിൽ തലയിടിച്ചത് ഗുരുതര പരിക്കിനിടയാക്കി. പുലർച്ച രണ്ടോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237395/the-young-man-died-when-he-slipped-and-fell-while-talking-on-the-terrace-of-the-flat)