---
title: "ഒന്നല്ല, രണ്ട് ചക്രവാതചുഴി വരുന്നു,  ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ; കണ്ണൂരിൽ ഇന്നും, നാളെയും  യെല്ലോ അലർട്ട് "
english_title: "Not one, but two cyclones coming, low pressure in the Bay of Bengal; Yellow alert in Kannur today and tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237357/not-one-but-two-cyclones-coming-low-pressure-in-the-bay-of-bengal-yellow-alert-in-kannur-today-and-tomorrow"
published_at: "2024-09-23T07:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f0ca0080312_Untitled-1_copy.jpg"
keywords: []
---

# ഒന്നല്ല, രണ്ട് ചക്രവാതചുഴി വരുന്നു,  ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ; കണ്ണൂരിൽ ഇന്നും, നാളെയും  യെല്ലോ അലർട്ട് 

> **Lead Summary:** കണ്ണൂർ:** **ദിവസങ്ങൾക്ക് ശേഷം വീണ്ടും കേരളത്തിൽ മഴ. ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്.ഇന്നും, നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

കണ്ണൂർ:** **ദിവസങ്ങൾക്ക് ശേഷം വീണ്ടും കേരളത്തിൽ മഴ. ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്.ഇന്നും, നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237357/not-one-but-two-cyclones-coming-low-pressure-in-the-bay-of-bengal-yellow-alert-in-kannur-today-and-tomorrow)