---
title: "ചമ്പാട് ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു."
english_title: "Onam celebrations were organized under the leadership of Champat Gramyakam Fine Arts Society."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237293/onam-celebrations-were-organized-under-the-leadership-of-champat-gramyakam-fine-arts-society"
published_at: "2024-09-22T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f016a774951_Untitled-3_copy.jpg"
keywords: []
---

# ചമ്പാട് ഗ്രാമ്യകം ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.

> **Lead Summary:** **ചമ്പാട്: **ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ അശോകൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വിവിധ ജേതാക്കൾക്കുള്ള അനുമോദനവും നടന്നു.

## Article Content

**ചമ്പാട്: **ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന ഓണാഘോഷത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. സി.കെ അശോകൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വിവിധ ജേതാക്കൾക്കുള്ള അനുമോദനവും നടന്നു.

ഗ്രാമ്യകം ചെയർമാൻ ഡോ.കെ.വി ശശിധരൻ അധ്യക്ഷനായി. സിനിമാ സീരിയൽ താരം രാജേന്ദ്രൻ തായാട്ട് മുഖ്യ പ്രഭാഷണം നടത്തി. സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട്, വി.പി ശശീന്ദ്രൻ, കെ.കെസുമിത്ര എന്നിവർ സംസാരിച്ചു.

ഗ്രാമ്യകം ജന.സെക്രട്ടറി സുഗത് കുമാർ സ്വാഗതവും, കെ. അരവിന്ദൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും, വിഭവ സമൃദ്ധമായ ഓണ സദ്യയും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237293/onam-celebrations-were-organized-under-the-leadership-of-champat-gramyakam-fine-arts-society)