---
title: "ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍"
english_title: "The woman who had quarreled with her husband was found dead in the bathroom"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237052/the-woman-who-had-quarreled-with-her-husband-was-found-dead-in-the-bathroom"
published_at: "2024-09-21T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee8925d69f6_66ee39e11ff97_tvm.jpg"
keywords: []
---

# ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതി വീട്ടിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

> **Lead Summary:** *** *** ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുടുംബവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലച്ചല്‍ സൂര്യഭവനില്‍ സുരേഷിന്റെയും ബിന്ദുവിന്റെയും മകള്‍ സൂര്യയാണ് മരിച്ചത്.

## Article Content

*** *** ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുടുംബവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലച്ചല്‍ സൂര്യഭവനില്‍ സുരേഷിന്റെയും ബിന്ദുവിന്റെയും മകള്‍ സൂര്യയാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . വെള്ളറട സ്വദേശിയായ വിഷ്ണുവുമായി രണ്ട് വര്‍ഷത്തിന് മുന്‍പാണ് സൂര്യയുടെ വിവാഹം നടന്നത്.

ആറുമാസമായി ഇരുവരും പിണക്കത്തിലാണ്. കുടുംബ കോടതിയില്‍ കേസ് നടന്നു വരികയുമാണ്. ആര്യങ്കോട് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237052/the-woman-who-had-quarreled-with-her-husband-was-found-dead-in-the-bathroom)