---
title: "കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം ;  പൊന്നമ്മയെ കാണാൻ മോഹൻലാലും മമ്മൂട്ടിയുമെത്തി"
english_title: "Cinema world pays tribute to Kaviyoor Ponnamma; Mohanlal and Mammootty came to see Ponnamma"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237026/cinema-world-pays-tribute-to-kaviyoor-ponnamma-mohanlal-and-mammootty-came-to-see-ponnamma"
published_at: "2024-09-21T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee727e7f5b6_Untitled-5_copy.jpg"
keywords: []
---

# കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം ;  പൊന്നമ്മയെ കാണാൻ മോഹൻലാലും മമ്മൂട്ടിയുമെത്തി

> **Lead Summary:** ** ** കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കലാലോകം മലയാള സിനിമയുടെ അമ്മ മുഖം കവിയൂർ പൊന്നമ്മയ്ക്ക് വിടവനൽകാനൊരുങ്ങി കലാലോകം.

## Article Content

** ** കവിയൂർ പൊന്നമ്മക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കലാലോകം മലയാള സിനിമയുടെ അമ്മ മുഖം കവിയൂർ പൊന്നമ്മയ്ക്ക് വിടവനൽകാനൊരുങ്ങി കലാലോകം.

കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മലയാള സിനിമയിൽ നിന്ന് നിരവധി പേരാണ് പൊതുദർശനം നടക്കുന്ന കളമശേരി ടൗൺ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്.

സിനിമയിൽ കവിയൂർ പൊന്നമ്മയുടെ അമ്മ വാത്സല്യം ഏറെ അനുഭവിച്ച നടൻ മോഹൻലാൽ, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചൻ, മനോജ് കെ ജയൻ, രവീന്ദ്രൻ സംവിധായകന്മാരായ രഞ്ജി പണിക്കർ, ബി ഉണ്ണികൃഷ്‌ണൻ തുടങ്ങി നിരവധി പേർ ഒരുനോക്ക് കാണാൻ എത്തി. വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237026/cinema-world-pays-tribute-to-kaviyoor-ponnamma-mohanlal-and-mammootty-came-to-see-ponnamma)