---
title: "മട്ടന്നൂരിൽ വിവാഹ ആഘോഷം അതിരുവിട്ടു ; വരന്റെ സംഘത്തെ നാട്ടുകാർ തടഞ്ഞു"
english_title: "In Mattannur, the wedding celebration went to extremes; The groom's group was stopped by the locals"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237017/in-mattannur-the-wedding-celebration-went-to-extremes-the-grooms-group-was-stopped-by-the-locals"
published_at: "2024-09-21T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee6d95bba56_download.jpg"
keywords: []
---

# മട്ടന്നൂരിൽ വിവാഹ ആഘോഷം അതിരുവിട്ടു ; വരന്റെ സംഘത്തെ നാട്ടുകാർ തടഞ്ഞു

> **Lead Summary:** *** *** വിവാഹ ആഘോഷം അതിരുവിട്ടതോടെ വരന്റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും. മട്ടന്നൂരിനടുത്ത് ഉരുവച്ചാലിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പടക്കം പൊട്ടിച്ച് ഉൾപ്പെടെയാണ് വരൻ്റെ സംഘത്തിലെ ഒരു വിഭാഗം വധുവിന്റെ വീട്ടിലെത്തിയത്.

## Article Content

*** *** വിവാഹ ആഘോഷം അതിരുവിട്ടതോടെ വരന്റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും. മട്ടന്നൂരിനടുത്ത് ഉരുവച്ചാലിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പടക്കം പൊട്ടിച്ച് ഉൾപ്പെടെയാണ് വരൻ്റെ സംഘത്തിലെ ഒരു വിഭാഗം വധുവിന്റെ വീട്ടിലെത്തിയത്.

ഇതിനെ മഹല്ല് ഭാരവാഹികൾ ചോദ്യം ചെയ്തെങ്കിലും ഒരു സംഘം യുവാക്കൾ ചെവിക്കൊണ്ടില്ല. ഇതോടെ മഹല്ല് ഭാരവാഹികളും നാട്ടുകാരും ചേർന്ന് വരൻ്റെ സംഘത്തെ തടഞ്ഞു.

വിവാഹ ആഭാസം അനുവദിക്കില്ലെന്ന് നിലപാടെടുത്ത തോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. വിവരമറിഞ്ഞ് മട്ടന്നൂർ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

വിവാഹ ആഭാസം പാടില്ലെന്ന് നേരത്തെ വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും അതിന് വിരുദ്ധമായി പ്രവർത്തിച്ചപ്പോഴാണ് തടയേണ്ടിവന്നതെന്നും മഹല്ല് ഭാരവാഹികൾ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237017/in-mattannur-the-wedding-celebration-went-to-extremes-the-grooms-group-was-stopped-by-the-locals)