---
title: "സാമൂഹ്യ വിരുദ്ധരുടെ തുടർച്ചയായ ആക്രമണം നേരിട്ട് പെരിങ്ങത്തൂർ  പുതുശേരി ഗവണ്മെന്റ് യു പി സ്‌കൂൾ"
english_title: "Peringathur Pudusherry Govt UP School Directly Attacked by Anti-Socialists"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/237011/peringathur-pudusherry-govt-up-school-directly-attacked-by-anti-socialists"
published_at: "2024-09-21T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ee6648df87c_Untitled-4_copy.jpg"
keywords: []
---

# സാമൂഹ്യ വിരുദ്ധരുടെ തുടർച്ചയായ ആക്രമണം നേരിട്ട് പെരിങ്ങത്തൂർ  പുതുശേരി ഗവണ്മെന്റ് യു പി സ്‌കൂൾ

> **Lead Summary:** ** ** ചുരുങ്ങിയ കാലത്തിനിടെ മൂന്നാമതും അക്രമിക്കപ്പെട്ട് പുതുശേരി ഗവണ്മെന്റ് യു പി സ്‌കൂൾ. രാത്രിയുടെ മറവിലാണ് സ്‌കൂളിലെ പൂന്തോട്ടവും മീൻ കുളവും ടാപ്പും ലൈറ്റും പിഞ്ചു കുട്ടികൾ പഠനത്തിനുപയോഗിക്കുന്ന നിരവധി ഉപകരണങ്ങൾ നശിപ്പിക്കപ്പെട്ടത്.

## Article Content

** ** ചുരുങ്ങിയ കാലത്തിനിടെ മൂന്നാമതും അക്രമിക്കപ്പെട്ട് പുതുശേരി ഗവണ്മെന്റ് യു പി സ്‌കൂൾ. രാത്രിയുടെ മറവിലാണ് സ്‌കൂളിലെ പൂന്തോട്ടവും മീൻ കുളവും ടാപ്പും ലൈറ്റും പിഞ്ചു കുട്ടികൾ പഠനത്തിനുപയോഗിക്കുന്ന നിരവധി ഉപകരണങ്ങൾ നശിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ മൂന്നാം തവണയാണ് സ്‌കൂളിൽ ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നത് കഴിഞ്ഞ തവണ ചൊക്ലി പൊലീസിൽ പരാതി നൽകിയിട്ടും പ്രതികളെ പിടിക്കാനോ കൃത്യമായ നടപടികൾ ഉണ്ടാകുകയോ ചെയ്തില്ല വാർഡ് കൗൺസിലർ അൻവർ കക്കാട്ട്.

പിടിഎ പ്രസിഡന്റ് ഷമീന ഇല്ല്യാസ് പി ടി എ വൈസ് പ്രസിഡന്റ് റിജു, സ്കൂൾ പ്രധാനദ്യാപിക സുജയ തുടങ്ങിയവർ സംഭവ സ്ഥലo സന്ദർശിച്ചു. കുറ്റക്കാരെ എത്രയും പെട്ടന്ന് നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണമെന്നും ഇല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രതിഷേധ പരിപാടിയിലേക്ക് നീങ്ങേണ്ടി വരുമെന്നും വാർഡ് കൗൺസിലർ അൻവർ കക്കാട്ട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/237011/peringathur-pudusherry-govt-up-school-directly-attacked-by-anti-socialists)