---
title: "കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ"
english_title: "The accused was arrested in the case of beating up the owner of the barber shop in Koothparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236747/the-accused-was-arrested-in-the-case-of-beating-up-the-owner-of-the-barber-shop-in-koothparam"
published_at: "2024-09-20T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ed0d993d1db_66ea690d05d3d_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ ബാർബർഷോപ്പ് ഉടമയെ മർദിച്ച കേസിൽ പ്രതി അറസ്റ്റിൽ

> **Lead Summary:** ***കൂത്തുപറമ്പ് : ***കൂത്തുപറമ്പിനടുത്ത് പൂക്കോട് ടൗണിൽ ബാർബർഷോപ്പ് ആക്രമിക്കുക യും ഉടമയെ മർദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഓട്ടച്ചിമാക്കൂലിലെ നെല്ലിയുള്ളപറമ്പത്ത് അനീഷിനെ ആണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

## Article Content

***കൂത്തുപറമ്പ് : ***കൂത്തുപറമ്പിനടുത്ത് പൂക്കോട് ടൗണിൽ ബാർബർഷോപ്പ് ആക്രമിക്കുക യും ഉടമയെ മർദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഓട്ടച്ചിമാക്കൂലിലെ നെല്ലിയുള്ളപറമ്പത്ത് അനീഷിനെ ആണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

പണം ആവശ്യപ്പെട്ട് ബാർബർ ഷോപ്പിൽ എത്തിയ അനീഷ് പണം നൽകാത്തതിൻ്റെ പേരിൽ ഷോപ്പ് ഉടമയായ മാണിക്കോത്ത് ദിനേശനെ മർദിക്കുകയും ഷോപ്പ് അടിച്ചുതകർത്തെന്നുമാണ് പരാതി.

കടയുടെ ചില്ല് അടിച്ചു തകർ ക്കുന്നതിനിടയിൽ കൈയ്ക്ക് സാരമായി പരിക്കേറ്റ അനീഷ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ആസ്പത്രിയിൽനിന്ന് ഡിസ്‌ചാർജായതിനെത്തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236747/the-accused-was-arrested-in-the-case-of-beating-up-the-owner-of-the-barber-shop-in-koothparam)