തലശ്ശേരിയിൽ ഓട്ടോറിക്ഷയിലെത്തിച്ച് കഞ്ചാവും,എം ഡി എം എ യും വിൽപ്പന ; രക്ഷപ്പെടാൻ ശ്രമിച്ച 3 പേരെ വളഞ്ഞ് പിടിച്ച് തലശേരി പൊലീസ്

തലശ്ശേരിയിൽ ഓട്ടോറിക്ഷയിലെത്തിച്ച് കഞ്ചാവും,എം ഡി എം എ യും വിൽപ്പന ; രക്ഷപ്പെടാൻ ശ്രമിച്ച 3 പേരെ വളഞ്ഞ് പിടിച്ച് തലശേരി പൊലീസ്
Sep 20, 2024 07:24 AM | By Rajina Sandeep

തലശ്ശേരി:(www.panoornews.in)  ഓട്ടോറിക്ഷയിലെത്തിച്ച് എം.ഡി.എം.എയും കഞ്ചാവും വിൽപ്പന നടത്തുക യായിരുന്ന മൂന്നംഗസംഘം അറസ്റ്റിലായി. 12.51 ഗ്രാം എം.ഡി.എം.എയും, 17.1ഗ്രാം കഞ്ചാവും ഓട്ടോറിക്ഷയുമുൾപ്പെടെ 3 പേരെയാണ് തലശേരി പോലീസ് അറസ്റ്റിലായത്.

പെരളശേരി ചെറുമാവിലായി കോമത്ത് മിഥുൻ മനോജ് (27), ധർമ്മടം കിഴക്കേപാലയാട്ടെ കെ.കെ മുഹമ്മദ് ഷിനാസ് (21), ടെമ്പിൾഗേറ്റിലെ പി.കെ വിഷ്ണു(24) എന്നിവരെയാണ് എസ്.ഐ: ടി.കെ അഖിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രാത്രിയിൽ ഹാർബറിന് മുന്നിൽ വച്ചാണ് ഇവർ പിടിയിലായത്.

ഓട്ടോറിക്ഷയിലായിരുന്നു ലഹരി വിൽപ്പന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ യുടെ നിർദേശപ്രകാരമാണ് പോലീസ് ഹാർബറിന് മുന്നിലെത്തിയത്. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിക്കുന്നതിനിടെ സ്ക്വാഡ് അംഗങ്ങൾ ഇവരെ വളഞ്ഞ് പിടികൂടുകയാ യിരുന്നു.

ഓട്ടോറിക്ഷയുടെ പിൻസീറ്റിന് താഴെ ചവിട്ടിക്കടിയിൽ ഒളിപ്പിച്ചനിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. മുൻവശം ഡാഷ്ബോർഡിനുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്ന് നിറച്ച് ഇടപാടു കാർക്ക് കൈമാറാനുള്ള പ്ലാസ്റ്റിക് കവറുകൾ, മൊബൈൽ ഫോൺ, അയ്യായിരം രൂപ, പാൻകാർഡ്, എ.ടി.എം കാർഡ് എന്നിവയും പോലീസ് പിടിച്ചെടുത്തവയിൽപ്പെടും. തലശേരിയിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്ന് വിൽപ്പന പതിവാ ക്കിയ സംഘമാണ് പിടിയിലായ തെന്ന് പോലീസ് പറഞ്ഞു. 

Selling ganja and MDMA by autorickshaw in Thalassery; Thalassery police surrounded and caught 3 people who tried to escape

Next TV

Related Stories
കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

Sep 20, 2024 09:06 AM

കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.

കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തി; പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി...

Read More >>
വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കില്ലെന്ന് ഷാഫി പറമ്പിൽ എം പി ; ജനസമ്പർക്ക യാത്രക്ക് മേലെ ചമ്പാട് ഉജ്ജ്വല സ്വീകരണം

Sep 19, 2024 09:40 PM

വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കില്ലെന്ന് ഷാഫി പറമ്പിൽ എം പി ; ജനസമ്പർക്ക യാത്രക്ക് മേലെ ചമ്പാട് ഉജ്ജ്വല സ്വീകരണം

വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കില്ലെന്ന് ഷാഫി പറമ്പിൽ എം പി ; ജനസമ്പർക്ക യാത്രക്ക് മേലെ ചമ്പാട് ഉജ്ജ്വല...

Read More >>
ചമ്പാട് കാർ നിയന്ത്രണം വിട്ട് ബോട്ടിൽ ബൂത്തും, ഇലക്ട്രിക്ക് പോസ്റ്റും തകർത്തു ; വൻ അപകടം വഴിമാറിയത് തലനാരിഴക്ക്

Sep 19, 2024 08:04 PM

ചമ്പാട് കാർ നിയന്ത്രണം വിട്ട് ബോട്ടിൽ ബൂത്തും, ഇലക്ട്രിക്ക് പോസ്റ്റും തകർത്തു ; വൻ അപകടം വഴിമാറിയത് തലനാരിഴക്ക്

ചമ്പാട് കാർ നിയന്ത്രണം വിട്ട് ബോട്ടിൽ ബൂത്തും, ഇലക്ട്രിക്ക് പോസ്റ്റും...

Read More >>
സുരേഷ് ഗോപിക്ക് നന്ദി ; പാനൂരിൽ ഗർഭാശയം പുറത്തായി നൊമ്പരക്കാഴ്ചയായ തെരുവുനായക്ക് 2 മണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ പുതു ജീവൻ.

Sep 19, 2024 05:28 PM

സുരേഷ് ഗോപിക്ക് നന്ദി ; പാനൂരിൽ ഗർഭാശയം പുറത്തായി നൊമ്പരക്കാഴ്ചയായ തെരുവുനായക്ക് 2 മണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ പുതു ജീവൻ.

പാനൂരിൽ ഗർഭാശയം പുറത്തായി നൊമ്പരക്കാഴ്ചയായ തെരുവുനായക്ക് 2 മണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ പുതു...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 19, 2024 03:04 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
Top Stories










News Roundup






Entertainment News