---
title: "നൂറ് രൂപ  നൽകിയില്ല ; കൂത്ത് പറമ്പിൽ വ്യാപാര സ്ഥാപനം മദ്യ ലഹരിയിൽ അടിച്ചു തകർത്ത് യുവാവ്,  വ്യാപാരിക്കും പരിക്ക്"
english_title: "One hundred rupees were not paid; In Kooth Param, a young man and a businessman were injured in a drunken attack on a business establishment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236342/one-hundred-rupees-were-not-paid-in-kooth-param-a-young-man-and-a-businessman-were-injured-in-a-drunken-attack-on-a-business-establishment"
published_at: "2024-09-18T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ea690d05d3d_Untitled-1_copy.jpg"
keywords: []
---

# നൂറ് രൂപ  നൽകിയില്ല ; കൂത്ത് പറമ്പിൽ വ്യാപാര സ്ഥാപനം മദ്യ ലഹരിയിൽ അടിച്ചു തകർത്ത് യുവാവ്,  വ്യാപാരിക്കും പരിക്ക്

> **Lead Summary:** **കൂത്തുപറമ്പ് : ** കൂത്തുപറമ്പിനടുത്ത പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം. നൂറ് രൂപ ആവശ്യപ്പെട്ടെത്തിയ പാട്യം ഓട്ടച്ചിമാക്കൂലി ലെ എൻ. അനീഷാണ് ചിക്ക് മാൻ ഹെയർ കട്ടിംഗ് ഉടമ ദിനേശനെ അക്രമിച്ചത്.

## Article Content

**കൂത്തുപറമ്പ് : ** കൂത്തുപറമ്പിനടുത്ത പൂക്കോട് ബാർബർ ഷോപ്പുടമക്കും കടക്കും നേരെ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം. നൂറ് രൂപ ആവശ്യപ്പെട്ടെത്തിയ പാട്യം ഓട്ടച്ചിമാക്കൂലി ലെ എൻ. അനീഷാണ് ചിക്ക് മാൻ ഹെയർ കട്ടിംഗ് ഉടമ ദിനേശനെ അക്രമിച്ചത്.

പണം നൽകാത്തതിനെ തുടർന്ന് കടക്ക് നേരെ അക്രമം നടത്തുകയും ചെയ്തു . ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കടക്ക് നേരെയുളള അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ പൂക്കോട് ടൗണിൽ ഹർത്താലാ ചരിച്ച് പ്രതിഷേധിച്ചു.

കടയിലെ ചില്ല് ഗ്ലാസുകൾ കൈ കൊണ്ട് ഇടിച്ച് തകർക്കുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ അനീഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236342/one-hundred-rupees-were-not-paid-in-kooth-param-a-young-man-and-a-businessman-were-injured-in-a-drunken-attack-on-a-business-establishment)