---
title: "തലച്ചോറിൽ അണുബാധയെ തുടർന്ന് 17 കാരി മരിച്ചു; മരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ"
english_title: "17-year-old dies of brain infection; He died while undergoing treatment at Kozhikode Medical College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236228/17-year-old-dies-of-brain-infection-he-died-while-undergoing-treatment-at-kozhikode-medical-college"
published_at: "2024-09-17T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e98c4f491a0_66e96fcdc516f_kasargod.jpg"
keywords: []
---

# തലച്ചോറിൽ അണുബാധയെ തുടർന്ന് 17 കാരി മരിച്ചു; മരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ

> **Lead Summary:** തലച്ചോറിൽ അണുബാധയെ തുടർന്ന് 17 കാരി മരിച്ചു. കാസർഗോഡ് മേൽപ്പറമ്പ് ചന്ദ്രഗിരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി എൻ.എം വൈഷ്ണവിയാണ് മരിച്ചത്.

## Article Content

തലച്ചോറിൽ അണുബാധയെ തുടർന്ന് 17 കാരി മരിച്ചു. കാസർഗോഡ് മേൽപ്പറമ്പ് ചന്ദ്രഗിരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി എൻ.എം വൈഷ്ണവിയാണ് മരിച്ചത്.

കാസർഗോഡ് മേൽപ്പറമ്പിൽ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശികളായ ശശിധരൻ-ശുഭ ദമ്പതികളുടെ മകളാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സ്വദേശമായ ബാലുശേരിയിൽ സംസ്കാരം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236228/17-year-old-dies-of-brain-infection-he-died-while-undergoing-treatment-at-kozhikode-medical-college)