---
title: "കോഴിക്കോട് നരിക്കുനിയിൽ യുവാവിന് കുത്തേറ്റു; അക്രമം കാർ തട്ടിയതുമായി ബന്ധപ്പെട്ട തർക്കതിനിടെ"
english_title: "Youth stabbed in Narikuni, Kozhikode; The violence broke out during an argument over a hit-and-run car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236120/youth-stabbed-in-narikuni-kozhikode-the-violence-broke-out-during-an-argument-over-a-hit-and-run-car"
published_at: "2024-09-17T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e922ce0453a_66e91fd8a614d_stabbed.jpg"
keywords: []
---

# കോഴിക്കോട് നരിക്കുനിയിൽ യുവാവിന് കുത്തേറ്റു; അക്രമം കാർ തട്ടിയതുമായി ബന്ധപ്പെട്ട തർക്കതിനിടെ

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് നരിക്കുനിയിൽ യുവാവിന് കുത്തേറ്റു. മയക്കുമരുന്ന് സംഘത്തിൻ്റെ അക്രമങ്ങളെ തടയാൻ ശ്രമിച്ച നരിക്കുനി പാറന്നൂർ സ്വദേശി തെക്കെ ചെനങ്ങര ടി.സി ഷംവീലിനാണ് കുത്തേറ്റത്. നരിക്കുനി കുമാരസ്വാമി റോഡിലെ പെട്രോൾ പമ്പിന് സമീപത്തുവെച്ച് കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് സംഭവം.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് നരിക്കുനിയിൽ യുവാവിന് കുത്തേറ്റു. മയക്കുമരുന്ന് സംഘത്തിൻ്റെ അക്രമങ്ങളെ തടയാൻ ശ്രമിച്ച നരിക്കുനി പാറന്നൂർ സ്വദേശി തെക്കെ ചെനങ്ങര ടി.സി ഷംവീലിനാണ് കുത്തേറ്റത്. നരിക്കുനി കുമാരസ്വാമി റോഡിലെ പെട്രോൾ പമ്പിന് സമീപത്തുവെച്ച് കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് സംഭവം.

പെട്രോൾ പമ്പിൽ നിന്ന് ഷംവീൽ വാഹനത്തിൽ ഇന്ധനം നിറച്ച് വരുമ്പോൾ മയക്കുമരുന്ന് ലഹരിയിലായ മൂന്ന് യുവാക്കൾ കാർ നിയന്ത്രണ രഹിതമായി ഓടിച്ച് മറ്റു വാഹനങ്ങളെ തട്ടിച്ച് നിർത്താതെ പോയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷമീലിന് കുത്തേറ്റത്.

എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുകൾ ഉണ്ടായതിനാലാണ് കാർ നിർത്താതെ പോയതെന്നും കയ്യാങ്കളിക്കിടെ കാറിൽ നിന്ന് ഒരു പൊതി മാറ്റിയതായും സംഭവം കണ്ടു നിന്നവർ പറയുന്നു.

സംഭവത്തിൽ പോലീസ് എത്തുമ്പോഴെക്കും യുവാക്കൾ രക്ഷപ്പെട്ടു. തലക്കും സാരമായി പരിക്ക് പറ്റിയതിനെ തുടർന്ന് ഷംവിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236120/youth-stabbed-in-narikuni-kozhikode-the-violence-broke-out-during-an-argument-over-a-hit-and-run-car)