---
title: "വൈദ്യുതി നിരക്ക് വർധന ;  മാഹിയിൽ നാളെ സമ്പൂർണ ഹർത്താൽ, ഇന്ന് പ്രതിഷേധ പ്രകടനം"
english_title: "Electricity rate increase; Complete hartal tomorrow in Mahi, protest demonstration today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236107/electricity-rate-increase-complete-hartal-tomorrow-in-mahi-protest-demonstration-today"
published_at: "2024-09-17T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e918b4c3751_Untitled-4_copy.jpg"
keywords: []
---

# വൈദ്യുതി നിരക്ക് വർധന ;  മാഹിയിൽ നാളെ സമ്പൂർണ ഹർത്താൽ, ഇന്ന് പ്രതിഷേധ പ്രകടനം

> **Lead Summary:** ** മാഹി :**പുതുച്ചേരി സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെയും, വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്നതി നെതിരെയും ഇൻഡ്യ മുന്ന ണിയുടെ നേതൃത്വത്തിൽ നാളെ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ മാഹിയിൽ ഹർത്താൽ നടത്തും.

## Article Content

** മാഹി :**പുതുച്ചേരി സർക്കാർ വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെയും, വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്നതി നെതിരെയും ഇൻഡ്യ മുന്ന ണിയുടെ നേതൃത്വത്തിൽ നാളെ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ മാഹിയിൽ ഹർത്താൽ നടത്തും.

ഹർത്താൽ വിജയിപ്പിക്കാൻ കോൺഗ്രസിന്റെയും, മുസ്ലിം ലീഗിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് വൈകിട്ട് നാലിന് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ താഴെ ചൊക്ലിയിൽ നിന്നും പള്ളൂരിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

രമേഷ് പറമ്പത്ത് എം.എൽ.എ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ, റഷീദ്, സത്യൻ കേളോത്ത്. കെ. സുരേഷ്, ഐ. അരവിന്ദൻ, വി.ടി ഷംസുദ്ദീൻ സം സാരിച്ചു.

ഹർത്താലിൽ പങ്ക് ചേരുമെന്ന് സി.പി.എം മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ അറിയിച്ചു. ഹർത്താൽ വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മാഹി ലോക്കൽ സെക്രട്ടറി കെ.പി സുനിൽകുമാർ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236107/electricity-rate-increase-complete-hartal-tomorrow-in-mahi-protest-demonstration-today)