---
title: "രാത്രി വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് മദ്യപിക്കാൻ ക്ഷണിച്ചു ;  കോളേജ് അധ്യാപകരുടെപേരിൽ കേസ്"
english_title: "Student invited to drink by phone at night: Case against college teachers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236086/student-invited-to-drink-by-phone-at-night-case-against-college-teachers"
published_at: "2024-09-17T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e90ae32b4c3_download_(3).jpg"
keywords: []
---

# രാത്രി വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് മദ്യപിക്കാൻ ക്ഷണിച്ചു ;  കോളേജ് അധ്യാപകരുടെപേരിൽ കേസ്

> **Lead Summary:** ** **വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളേജധ്യാപകരുടെപേരിൽ കേസ്. ഇതിലൊരാളെ പോലീസ് അറസ്റ്റുചെയ്തു. തിരുനെൽവേലിയിലാണ് സംഭവം.

## Article Content

** **വിദ്യാർഥിനിയെ മദ്യപിക്കാൻ ക്ഷണിച്ച രണ്ട് കോളേജധ്യാപകരുടെപേരിൽ കേസ്. ഇതിലൊരാളെ പോലീസ് അറസ്റ്റുചെയ്തു. തിരുനെൽവേലിയിലാണ് സംഭവം.

സ്വകാര്യ കോളേജ് അധ്യാപകരും തൂത്തുക്കുടി സ്വദേശികളുമായ സെബാസ്റ്റ്യൻ, പോൾരാജ് എന്നിവർ രാത്രിയിൽ മദ്യപിക്കുന്നതിനിടെ വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് തങ്ങളോടൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. പന്തികേട് തോന്നിയ വിദ്യാർഥിനി ഫോൺ കട്ടു ചെയ്ത് മാതാപിതാക്കളെ വിവരമറിയിച്ചു.

അവർ അധ്യാപകകരുടെപേരിൽ പാളയംകോട്ട പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെബാസ്റ്റ്യനെ തൂത്തുക്കുടിയിൽനിന്ന് പോലീസ് അറസ്റ്റുചെയ്തു.

പോൾരാജ് ഒളിവിലാണെന്നും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രണ്ടധ്യാപകരേയും സസ്പെൻഡ് ചെയ്തതായി കോളേജധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236086/student-invited-to-drink-by-phone-at-night-case-against-college-teachers)