---
title: "തിരുവോണം,  വിറ്റത് 124 കോടിയുടെ  മദ്യം  ; ഒന്നും, രണ്ടും  സ്ഥാനം   കൊല്ലത്തിന്"
english_title: "Thiruvonam, sold liquor worth 124 crores; First and second place goes to Kollam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235994/thiruvonam-sold-liquor-worth-124-crores-first-and-second-place-goes-to-kollam"
published_at: "2024-09-16T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e83c9a8fdf7_Untitled-2_copy.jpg"
keywords: []
---

# തിരുവോണം,  വിറ്റത് 124 കോടിയുടെ  മദ്യം  ; ഒന്നും, രണ്ടും  സ്ഥാനം   കൊല്ലത്തിന്

> **Lead Summary:** **** ഉത്രാട ദിനത്തില്‍ മാത്രം 124 കോടിയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ തവണ ഇത് 116 കോടിയായിരുന്നു. ഏറ്റവും അധികം മദ്യവില്‍പന നടന്നത് കൊല്ലം ജില്ലയിലാണ്.

## Article Content

**** ഉത്രാട ദിനത്തില്‍ മാത്രം 124 കോടിയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞ തവണ ഇത് 116 കോടിയായിരുന്നു. ഏറ്റവും അധികം മദ്യവില്‍പന നടന്നത് കൊല്ലം ജില്ലയിലാണ്.

ഒന്നും രണ്ടും സ്ഥാനം കൊല്ലം കൊണ്ടുപോയി. കൊല്ലത്തെ ആശ്രാമം ഔട്ട്‌ലെറ്റാണ് ഏറ്റവും അധികം മദ്യം വിറ്റ് ഒന്നാം സ്ഥാനം അടിച്ചെടുത്തത്. ഇവിടെ മാത്രം 1.15 കോടിയുടെ മദ്യം വിറ്റു.

രണ്ടാം സ്ഥാനം കൊല്ലത്തെ തന്നെ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിനാണ്. 1.04 കോടി രൂപയുടെ മദ്യം വിറ്റ ചാലക്കുടി ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനം ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റും സ്വന്തമാക്കി. തിരുവോണത്തിന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അവധിയാണ്.

അതുകൊണ്ടുതന്നെ ഉത്രാട ദിനത്തില്‍ ബെവ്‌കോയിലേയ്ക്ക് ആളുകള്‍ ഒഴുകിയെത്തി. കഴിഞ്ഞ വര്‍ഷം ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും അധികം മദ്യവില്‍പന നടന്നത്. അന്ന് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ആശ്രാമം ഔട്ട്‌ലെറ്റാണ് ഇന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235994/thiruvonam-sold-liquor-worth-124-crores-first-and-second-place-goes-to-kollam)