---
title: "പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് നവീകരണം ; കുറ്റി അടിക്കൽ കർമ്മം നടത്തി"
english_title: "Ponnayam Puzhakal Juma Masjid Renovation; The hammering ceremony was performed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235985/ponnayam-puzhakal-juma-masjid-renovation-the-hammering-ceremony-was-performed"
published_at: "2024-09-16T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e8370237aec_Untitled-1_copy.jpg"
keywords: []
---

# പൊന്ന്യം പുഴക്കൽ ജുമാ മസ്ജിദ് നവീകരണം ; കുറ്റി അടിക്കൽ കർമ്മം നടത്തി

> **Lead Summary:** ** **പൊന്ന്യംപാലം പുഴക്കൽ ജുമാ മസ്ജിദ് നവീകരണത്തിൻ്റെ ഭാഗമായ കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു. പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. മഹല്ല് പ്രസിഡൻ്റ് കെ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് താജുദ്ദീൻ നിസാമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

## Article Content

** **പൊന്ന്യംപാലം പുഴക്കൽ ജുമാ മസ്ജിദ് നവീകരണത്തിൻ്റെ ഭാഗമായ കുറ്റിയടിക്കൽ കർമ്മം നിർവ്വഹിച്ചു. പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. മഹല്ല് പ്രസിഡൻ്റ് കെ നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് താജുദ്ദീൻ നിസാമി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

നവീകരണ കമ്മിറ്റി കൺവീനർ ടി ടി അലി ഹാജി, ബഷീർ ചെറിയാണ്ടി, മഹല്ല് സെക്രട്ടറി നാസർ കോട്ടയിൽ, പി കെ ഖാദർ കുട്ടി, മമ്മൂട്ടി ഹാജി മർജാൻ, വി പി സമദ്, ആർ പി അബ്ദുൽ റഹ്മാൻ, തുടങ്ങിയവർ സംസാരിച്ചു.

നബിദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇസ്സത്തുദ്ദിൽ മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് നടത്തിയ ചടങ്ങ് മഹല്ല് ഖത്തീബ് താജുദ്ദീൻ നിസാമി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു. പി സുലൈമാൻ മൗലവി സ്വാഗതം പറഞ്ഞു. അബ്ദുൽ വാഹിദ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സുബൈർ അസ്ലമി മൗലവി, ജി സി സി കമ്മിറ്റി ഖത്തർ ശാഖ പ്രതിനിധി ടി എം കരീം എന്നിവർ സംസാരിച്ചു. ടി ടി അസ്ക്കർ, വി ടി ഉസ്മാൻ മാസ്റ്റർ, വി പി സമദ്, പി എം യൂസഫ്, വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് കെ അഫ്രീദ്, സെക്രട്ടറി എ കെ ഷാമിൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235985/ponnayam-puzhakal-juma-masjid-renovation-the-hammering-ceremony-was-performed)