---
title: "കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ; പതിവുപോലെ  സദ്യയൊരുക്കി സേവാഭാരതി"
english_title: "Union Minister Suresh Gopi's Onam at Thiruvananthapuram Medical College; Seva Bharati was prepared as usual"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235855/union-minister-suresh-gopis-onam-at-thiruvananthapuram-medical-college-seva-bharati-was-prepared-as-usual"
published_at: "2024-09-16T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7af98b4fd4_Untitled-1_copy.jpg"
keywords: []
---

# കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ; പതിവുപോലെ  സദ്യയൊരുക്കി സേവാഭാരതി

> **Lead Summary:** ** **ഈ വർഷത്തെ തിരുവോണം രോഗികൾക്ക് ഒപ്പം ആഘോഷിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കൊപ്പം ആണ് സുരേഷ് ഗോപിയുടെ ഓണാഘോഷം.

## Article Content

** **ഈ വർഷത്തെ തിരുവോണം രോഗികൾക്ക് ഒപ്പം ആഘോഷിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കൊപ്പം ആണ് സുരേഷ് ഗോപിയുടെ ഓണാഘോഷം.

സേവാഭാരതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓണസദ്യ സുരേഷ് ഗോപി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിളമ്പി നൽകി. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ആതുരാലയങ്ങളിൽ എത്തിച്ചേരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ 24 വർഷങ്ങളായി സേവാഭാരതി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട് .

ഇതിന്റെ ഭാഗമായാണ് തിരുവോണ സദ്യ ഒരുക്കിയത്. മുഴുവൻ പേർക്കും സദ്യ വിളമ്പിക്കൊണ്ട് ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235855/union-minister-suresh-gopis-onam-at-thiruvananthapuram-medical-college-seva-bharati-was-prepared-as-usual)