---
title: "വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം, കത്തികൊണ്ട് കുത്താനും ശ്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍"
english_title: "Attempted to molest the housewife, tried to stab her with a knife; Two people were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235727/attempted-to-molest-the-housewife-tried-to-stab-her-with-a-knife-two-people-were-arrested"
published_at: "2024-09-15T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e68b7004cc6_66e67e95092c8_WhatsApp_Image_2024-09-15_at_11.58.15_AM.jpeg"
keywords: []
---

# വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം, കത്തികൊണ്ട് കുത്താനും ശ്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

> **Lead Summary:** ** **വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് പിടികൂടി. ചവറ തെക്കുംഭാഗം മാലിഭാഗം സ്വദേശികളായ നടയ്ക്കാവില്‍ ബംഗ്ലാവില്‍ സത്യപാലന്‍ , കിഴക്കടത്ത് അനൂപ് എന്നിവരെയാണ് ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

** **വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് പിടികൂടി. ചവറ തെക്കുംഭാഗം മാലിഭാഗം സ്വദേശികളായ നടയ്ക്കാവില്‍ ബംഗ്ലാവില്‍ സത്യപാലന്‍ , കിഴക്കടത്ത് അനൂപ് എന്നിവരെയാണ് ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തത്.

പോലീസ് പറയുന്നത് കഴിഞ്ഞ 12-ന് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകടന്ന ഇവര്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പീഡനശ്രമം എതിര്‍ത്തപ്പോള്‍ കത്തികൊണ്ട് ഇവരുടെ വാരിയെല്ലില്‍ കുത്താന്‍ ശ്രമിച്ചു. ബലപ്രയോഗത്തിനിടയില്‍ കത്തികൊണ്ട് വീട്ടമ്മയുടെ ശരീരത്തില്‍ പോറലുണ്ടായി.

ഇവരുടെ പരാതിയെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, സി.പി.ഒ.മാരായ വിനേഷ്, അനേഷ് എസ്.സി.പി.ഒ. ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235727/attempted-to-molest-the-housewife-tried-to-stab-her-with-a-knife-two-people-were-arrested)