---
title: "കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട;  രണ്ട് യുവതികൾ പിടിയിൽ"
english_title: "Big ganja poaching in Kozhikode city; Two young women arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235726/big-ganja-poaching-in-kozhikode-city-two-young-women-arrested"
published_at: "2024-09-15T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e68b1a5ed59_66e686a137209_Untitled-12_copy.jpg"
keywords: []
---

# കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട;  രണ്ട് യുവതികൾ പിടിയിൽ

> **Lead Summary:** **** കഞ്ചാവുമായി ബം​ഗാൾ സ്വദേശിനികളായ രണ്ട് സ്ത്രീകൾ പിടിയിൽ. ഫാത്തിമ ഖാത്തൂൽ , റോജിന മണ്ഡൽ എന്നിവരെയാണ് റെയിൽവേ സ്റ്റേഷൻ പാലത്തിനുസമീപം വെച്ച് കഞ്ചാവുമായി പോലീസ് പിടികൂടിയത്.

## Article Content

**** കഞ്ചാവുമായി ബം​ഗാൾ സ്വദേശിനികളായ രണ്ട് സ്ത്രീകൾ പിടിയിൽ. ഫാത്തിമ ഖാത്തൂൽ , റോജിന മണ്ഡൽ എന്നിവരെയാണ് റെയിൽവേ സ്റ്റേഷൻ പാലത്തിനുസമീപം വെച്ച് കഞ്ചാവുമായി പോലീസ് പിടികൂടിയത്.

11 കിലോയിലധികം കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു.ബംഗാളിൽ നിന്നും കോഴിക്കോട്, അരീക്കോട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

ട്രെയിൻ മാർ‌​ഗം ബാ​ഗിൽ കഞ്ചാവുമായെത്തിയ ഇരുവരും കാരിയർമാരായി പ്രവർത്തിക്കുന്നവരാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും ടൗൺ പോലീസ് ഇൻസ്പെക്ടർ ജിതേഷ്. പി വ്യക്തമാക്കി.

ഓണത്തിനോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ, ബസ് മാർ​ഗങ്ങളിൽ വ്യാപകമായി ലഹരിയെത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ പിടിയിലായത്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ ഇപ്പോൾ പോലീസിന്റെ നിരീക്ഷണത്തിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235726/big-ganja-poaching-in-kozhikode-city-two-young-women-arrested)