(www.panoornews.in) രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ. 'സ്വന്തം ജാതിയോ മതമോ അറിയാത്ത രാഹുല്‍ എന്തിനാണ് ജാതി സര്‍വേയ്ക്ക് വേണ്ടി വാദിക്കുന്നതെന്ന് ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാല്‍ പറഞ്ഞു.
ജനിച്ചത് ക്രിസ്ത്യാനിയായോ മുസ്ലീമായായോ എന്നുപോലും രാഹുലിന് അറിയില്ല. ഇതിനെ കുറിച്ച് അന്വേഷിക്കണം' – എംല്‍എ പറഞ്ഞു.
പൊട്ടാത്ത വെറും നാടന്‍ തോക്കാണ് രാഹുലെന്നും ബസന്‍ഗൗഡ പാട്ടീല്‍ യന്ത്വാള്‍ പറഞ്ഞു. ഇന്ത്യയില്‍ നമുക്ക് നാടന്‍ തോക്കുകള്‍ ഉണ്ട്.
രാഹുല്‍ ഗാന്ധി നാടന്‍ തോക്ക് പോലെയാണ്. അദ്ദേഹത്തെ കൊണ്ട് ഒന്നും നടക്കാന്‍ പോകുന്നില്ല – യന്ത്വാള്‍ വ്യക്തമാക്കി. അച്ഛന്‍ മുഗളന്‍മാര്‍ക്കും അമ്മ ഇറ്റലിക്കാര്‍ക്ക് വേണ്ടിയും പണിയെടുത്ത പാരമ്പര്യമാണ് രാഹുലിനെന്നും എംഎല്‍എ പറഞ്ഞു.
നേരത്തെ ഇതേ വിഷയത്തില്‍ ബിജെപി എംപി അനുരാഗ് ഠാക്കൂറും രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിരുന്നു. സ്വന്തം ജാതി അറിയാത്തയാളാണ് ജാതി സെന്‍സസിനെ കുറിച്ച് സംസാരിക്കുന്നതെന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പരാമര്‍ശം.
'Rahul is just a country gun that doesn't burst', nothing is going to happen with him; BJP MLA abuses Rahul