---
title: "ശിവപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; നിർത്താതെ പോയ കാർ പിടികൂടി"
english_title: "A young man met a tragic end in a collision between a car and a bike in Shivapuram; The car that did not stop was caught"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235492/a-young-man-met-a-tragic-end-in-a-collision-between-a-car-and-a-bike-in-shivapuram-the-car-that-did-not-stop-was-caught"
published_at: "2024-09-14T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e517ef1aa90_Untitled-1_copy.jpg"
keywords: []
---

# ശിവപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; നിർത്താതെ പോയ കാർ പിടികൂടി

> **Lead Summary:** **** ശിവപുരം വെള്ളിലോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വിളക്കോട് ചെങ്ങാടിവയൽ സ്വദേശിയും, കാക്കയങ്ങാട്ടെ പി.കെ. ചിക്കൻസ്റ്റാൾ ഉടമയുമായ പി.റിയാസ് ആണ് മരിച്ചത്.

## Article Content

**** ശിവപുരം വെള്ളിലോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വിളക്കോട് ചെങ്ങാടിവയൽ സ്വദേശിയും, കാക്കയങ്ങാട്ടെ പി.കെ. ചിക്കൻസ്റ്റാൾ ഉടമയുമായ പി.റിയാസ് ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെ ശിവപുരം - തില്ലങ്കേരി റോഡിൽ വെള്ളിലോട്ടാണ് അപകടം. അപകടശേഷം നിർത്താതെ പോയ കാർ മാലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മായിൻ - അയിസോമ്മ ദമ്പതികളുടെ മകനാണ്. ഫസീലയാണ് ഭാര്യ. ഫാത്തിമ, അജ്‌വ, അയ്‌ജിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: റസാഖ്, റഷീദ്, റഹീം (ബിസ്മി ചി ക്കൻസ്റ്റാൾ, പേരാവൂർ), റാഹില, മൂത്തലിബ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235492/a-young-man-met-a-tragic-end-in-a-collision-between-a-car-and-a-bike-in-shivapuram-the-car-that-did-not-stop-was-caught)