---
title: "മകളെ ജോലിക്ക് വിടാൻ പോകുന്നതിനിടെ അപകടം; ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം"
english_title: "Accident while going to drop off daughter to work; Father dies in bike collision"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235473/accident-while-going-to-drop-off-daughter-to-work-father-dies-in-bike-collision"
published_at: "2024-09-14T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e506d7bbf2b_66e4f6244db2c_kottayam.jpg"
keywords: []
---

# മകളെ ജോലിക്ക് വിടാൻ പോകുന്നതിനിടെ അപകടം; ബൈക്കുകൾ കൂട്ടിയിടിച്ച് പിതാവിന് ദാരുണാന്ത്യം

> **Lead Summary:** *** ***മകളെ ജോലിക്ക് വിടാനായി പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം.

## Article Content

*** ***മകളെ ജോലിക്ക് വിടാനായി പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവിന് ദാരുണാന്ത്യം.

അരുവിക്കുഴി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജയിംസ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.30നു മഞ്ഞാമറ്റം - മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മകൾ മെറിനെ (24) ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലായിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന മെറിനെ കൊണ്ടുവിടാൻ പോകുന്നതിനിടയിൽ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സെബാസ്‌റ്റ്യൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സീനിയർ എൽഐസി ഏജന്റായിരുന്നു സെബാസ്‌റ്റ്യൻ. പൂഞ്ഞാർ അടിവാരം വാഴയിൽ എൽസമ്മ സെബാസ്‌റ്റ്യനാണ് ഭാര്യ. മറ്റു മക്കൾ മെൽവിൻ, മാഗി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235473/accident-while-going-to-drop-off-daughter-to-work-father-dies-in-bike-collision)