---
title: "സുഭദ്രയെ കൊന്നത് മാത്യുവു ശർമിളയും ചേർന്ന്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി"
english_title: "Mathew and Sharmila killed Subhadra; The arrest of the accused was recorded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235307/mathew-and-sharmila-killed-subhadra-the-arrest-of-the-accused-was-recorded"
published_at: "2024-09-13T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3f5fdb4946_66e3deed150be_alappuzha.jpg"
keywords: []
---

# സുഭദ്രയെ കൊന്നത് മാത്യുവു ശർമിളയും ചേർന്ന്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** ** **കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവു ശർമിളയും ചേർന്നെന്ന് പൊലീസ്.

## Article Content

** **കലവൂരിൽ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സുഭദ്രയെ കൊലപ്പെടുത്തിയത് മാത്യുവു ശർമിളയും ചേർന്നെന്ന് പൊലീസ്.

സുഭദ്രയെ കൊച്ചിയിൽ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും ക്രൂരമായ മർദ്ദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികൾ പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. സുഭദ്രയെ മർദ്ദിച്ചിരുന്നു എന്നാണ് പ്രതികളുടെ മൊഴി. നെഞ്ചിൽ ചവിട്ടി, കഴുത്തു ഞെരിച്ചും സുഭദ്രയെ മർദ്ദിച്ചതായി ഇവർ പൊലീസിനോട് വ്യക്തമാക്കി.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. സുഭദ്രയുടെ ശരീരത്തിന്റെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നാണ് നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് ലഭിച്ച വിവരം. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നുണ്ട്. ഷര്‍മിള കൊച്ചിയിലെത്തിയ കാലത്ത് സുഭദ്ര നടത്തിയിരുന്ന ഹോസ്റ്റലിലായിരുന്നു താമസം. അങ്ങനെയാണ് ഇവർ സുഭദ്രയുമായി അടുത്തത്.

ബന്ധം ശക്തമായപ്പോള്‍ ഇടയ്ക്ക് കുറച്ച് നാള്‍ സുഭദ്രയുടെ വീട്ടിലും താമസിച്ചു. ഇടയ്ക്കിടെ സുഭദ്രയെ ശര്‍മിള ആലപ്പുഴയിലെ വീട്ടിലേക്കും കൊണ്ടുപോകാറുണ്ടായിരുന്നു.

അവിടെ വെച്ചാണ് ശര്‍മിളയുടെ പങ്കാളിയായ കാട്ടൂരുകാരന്‍ മാത്യൂസ് എന്ന നിധിനെ സുഭദ്ര പരിചയപ്പെടുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയുടെ പക്കല്‍ സ്വര്‍ണാഭരങ്ങളും പണവും സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235307/mathew-and-sharmila-killed-subhadra-the-arrest-of-the-accused-was-recorded)