---
title: "കരാട്ടേ ക്ലാസിന്‍റെ മറവിൽ പീഡനം, ആത്മഹത്യ; പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി"
english_title: "Torture and suicide under the guise of karate class; A POCSO case was filed against the accused by Kappa"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235256/torture-and-suicide-under-the-guise-of-karate-class-a-pocso-case-was-filed-against-the-accused-by-kappa"
published_at: "2024-09-13T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3ccf62a5ae_download_(5).jpg"
keywords: []
---

# കരാട്ടേ ക്ലാസിന്‍റെ മറവിൽ പീഡനം, ആത്മഹത്യ; പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി

> **Lead Summary:** ** **പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യചെയ്ത കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി.

## Article Content

** **പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യചെയ്ത കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി.

ജയിലിൽ കഴിയുന്ന വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലിക്കെതിരെയാണ് (48)​ കാപ്പ ചുമത്തിയത്​. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്.

പ്രതിയുടെ കരാട്ടേ ക്ലാസിൽ വന്നിരുന്ന പെൺകുട്ടികൾക്കെതിരെയാണ്​​ അതിക്രമം നടത്തിയിരുന്നത്. ഇതിലുള്ള വിഷമത്താലും ഭയത്താലും ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. പ്രതിയെ വിയ്യൂർ അതിസുരക്ഷ ജയിലിലാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235256/torture-and-suicide-under-the-guise-of-karate-class-a-pocso-case-was-filed-against-the-accused-by-kappa)