---
title: "കണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം, വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി"
english_title: "Demonstration in vehicles during Onam celebrations in Kannur, action against students"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235243/demonstration-in-vehicles-during-onam-celebrations-in-kannur-action-against-students"
published_at: "2024-09-13T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e3c3780d542_66e3bedcd146b_kannur.jpg"
keywords: []
---

# കണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം, വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി

> **Lead Summary:** ** **കണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി. കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

## Article Content

** **കണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി. കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. കാറിന് മുകളിലും വാതിലിലും ഇരുന്നായിരുന്നു യാത്ര. വഴിയാത്രക്കാരാണ് ഈ വീഡിയോ പകര്‍ത്തിയത്.

ആൺകുട്ടികളും പെൺകുട്ടികളും സംഭവത്തിൽ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങൾ പുറത്തുവന്നതോടെ ആർ.ടി.ഒ. തലത്തിൽ അന്വേഷണം നടത്തി. തുടർന്നാണ് ലൈസൻസ് റദ്ദാക്കൽ നടപടിയുണ്ടായത്‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235243/demonstration-in-vehicles-during-onam-celebrations-in-kannur-action-against-students)