---
title: "മാഹി പുന്നോലിൽ പന്നി കിണറ്റിൽ വീണു ചത്തു"
english_title: "At Mahi Punnol, the pig fell into the well and died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235176/at-mahi-punnol-the-pig-fell-into-the-well-and-died"
published_at: "2024-09-12T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e30ef0d2e94_Untitled-3_copy.jpg"
keywords: []
---

# മാഹി പുന്നോലിൽ പന്നി കിണറ്റിൽ വീണു ചത്തു

> **Lead Summary:** **മാഹി: ** ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട്ടെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ പന്നി വീണ് ചത്തു.

## Article Content

**മാഹി: ** ന്യൂമാഹി പുന്നോൽ കുറിച്ചിയിൽ ഈയ്യത്തുങ്കാട്ടെ ആൾ താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ പന്നി വീണ് ചത്തു.

വ്യാഴാഴ്ച രാവിലെ എട്ടോടെ കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ വന്നവരാണ് പന്നി കിണറ്റിൽ വീണത് കണ്ടത്. പാലിക്കണ്ടി ഭാസ്കരൻ്റെ കടയുടെ സമീപത്തെ പി.വി.വിജയൻ്റെ പറമ്പിലെ കിണറിലാണ് പന്നി വീണത്.

ആഴം കുറഞ്ഞ കിണറാണെങ്കിലും വീഴ്ചയിൽ പന്നിക്ക് പരിക്കേറ്റിരുന്നു. പഞ്ചായത്ത് അംഗം ടി.എ. ഷർമ്മിരാജ് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചതോടെ അവർ എത്തി പന്നിയെ പുറത്തേക്കെടുത്തെങ്കിലും പന്നി ചത്തിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235176/at-mahi-punnol-the-pig-fell-into-the-well-and-died)