---
title: "ചൊക്ലിയിലെ ചുമട്ടുതൊഴിലാളികൾക്ക് ഓണക്കിറ്റുകൾ നൽകി ഖത്തറിലെ പ്രമുഖ വ്യവസായി നൊച്ചിക്കാട് മുസ്തഫ"
english_title: "Nochikkad Mustafa, a leading businessman in Qatar, gave onakits to the porters of Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/235106/nochikkad-mustafa-a-leading-businessman-in-qatar-gave-onakits-to-the-porters-of-chokli"
published_at: "2024-09-12T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e2bbe54975b_Untitled-5_copy.jpg"
keywords: []
---

# ചൊക്ലിയിലെ ചുമട്ടുതൊഴിലാളികൾക്ക് ഓണക്കിറ്റുകൾ നൽകി ഖത്തറിലെ പ്രമുഖ വ്യവസായി നൊച്ചിക്കാട് മുസ്തഫ

> **Lead Summary:** **ചൊക്ലി: **ചൊക്ലിയിലെ ചുമട്ടുതൊഴിലാളികൾക്കായി ഓണക്കിറ്റുകൾ വിതരണം ചെയ്തു. പ്രവാസി വ്യവസായിയും ഖത്തറിലെ സൗദിയ ഗ്രൂപ്പ് ചെയർമാനുമായ നൊച്ചിക്കാട് മുസ്തഫയാണ് കിറ്റുകൾ നൽകിയത്.

## Article Content

**ചൊക്ലി: **ചൊക്ലിയിലെ ചുമട്ടുതൊഴിലാളികൾക്കായി ഓണക്കിറ്റുകൾ വിതരണം ചെയ്തു. പ്രവാസി വ്യവസായിയും ഖത്തറിലെ സൗദിയ ഗ്രൂപ്പ് ചെയർമാനുമായ നൊച്ചിക്കാട് മുസ്തഫയാണ് കിറ്റുകൾ നൽകിയത്.

ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ പി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഒ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുതിർന്ന ചുമട്ട് തൊഴിലാളിയായ ബി രവീന്ദ്രന് നൽകിക്കൊണ്ട് നൊച്ചിക്കാട് മുസ്തഫ കിറ്റ് വിതരണം നിർവഹിച്ചു.

ചൊക്ലി ബി.പി.സി സുനിൽ ബാൽ, കെ ടി കെ പ്രദീപൻ എന്നിവർ സംസാരിച്ചു. കെഎം സൂപ്പർ മാർക്കറ്റ് മാനേജിംഗ് ഡയറക്ടർ പി അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/235106/nochikkad-mustafa-a-leading-businessman-in-qatar-gave-onakits-to-the-porters-of-chokli)